India

ഇനി സകുടുംബം അൽപം ആശ്വാസിക്കാം ; ഭൂമി തട്ടിപ്പ് കേസിൽ ലാലുവിനും മക്കൾക്കും ജാമ്യം കിട്ടി

പ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം പരിഗണിച്ച ശേഷമാണ് ജഡ്ജി സമൻസ് അയച്ചിരുന്നത്

Published by

ന്യൂദൽഹി : ഭൂമി തട്ടിപ്പ് കേസിൽ ആർജെഡി തലവനും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദിനും മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ദൽഹി റോസ് അവന്യൂ കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചു.

പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം വ്യക്തിഗത ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി നൽകിയ സമൻസ് അനുസരിച്ചാണ് പ്രതികൾ കോടതിയിൽ ഹാജരായത്.

പ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം പരിഗണിച്ച ശേഷമാണ് ജഡ്ജി സമൻസ് അയച്ചിരുന്നത്. അന്തിമ റിപ്പോർട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഓഗസ്റ്റ് ആറിന് കോടതിയിൽ സമർപ്പിച്ചിരുന്നു.  നേരത്തെ സിബിഐ നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്.

ലാലു പ്രസാദ് 2004 മുതൽ 2009 വരെ റെയിൽവേ മന്ത്രിയായിരിക്കെ മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ സോണിൽ നടത്തിയ ഗ്രൂപ്പ്-ഡി നിയമനങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക