കിളിമാനൂർ: സംസ്ഥാനപാതയിൽ കിളിമാനൂരിന് സമീപം പുളിമാത്ത് ഉണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ രണ്ടു പേർ മരിച്ചു. പുളിമാത്ത് പേഴുംകുന്ന് ചരുവിള വീട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ അനി (45), പുളിമാത്ത് കുടിയേല ഒഴുകുപാറ കുന്നിൽ വീട്ടിൽ കഴക്കൂട്ടം സൈനിക സ്കൂളിലെ പൂന്തോട്ടത്തിലെ ജോലിക്കാരൻ രഞ്ജു (35)എന്നിവരാണ് മരിച്ചത്. ഇരുവരും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ്.
തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ സംസ്ഥാനപാതയിൽ പുളിമാത്ത് വില്ലേജ് ഓഫീസിന് സമീപത്താണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. കാരേറ്റ് നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. അപകടം നടന്ന ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
അനിയുടെ ഭാര്യ : ഗീത ( ഹരിത കർമ്മ സേന അംഗം). മക്കൾ: അനന്തു, അനു. രഞ്ജുവിന്റെ ഭാര്യ: ആതിര. മകൻ: അർണവ്. കിളിമാനൂർ പോലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: