പട്ന : മൂന്ന് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ . ബിഹാറിലെ അരാരിയ ജില്ലയിലെ രാംപൂർ കുദർകട്ടി ഗ്രാമത്തിൽ നിന്നാണ് നവാബ് എന്ന യുവാവ് പിടിയിലായത്. ബംഗ്ലാദേശിലെ രാജ്ഷാഹി ഡിവിഷനിലെ ചപൈനവാബ്ഗഞ്ച് സ്വദേശിയാണ് നവാബ് . നഗർ നദി മുറിച്ചുകടന്ന് ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞുകയറാൻ സഹായിച്ച ഏജൻ്റുമാർക്ക് പണം നൽകിയതായി നവാബ് പോലീസിനോട് പറഞ്ഞു.
ബീഹാറിലെ കത്തിഹാർ സ്വദേശിനിയായ രംഗീല ഖാത്തൂൺ എന്ന സ്ത്രീയെ ഏകദേശം 1.5 വർഷം മുമ്പ് നവാബ് വിവാഹം കഴിച്ചിരുന്നു. ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ബീഹാറിലെ ഒരു ബൂത്ത് ലെവൽ ഓഫീസർക്ക് (BLO) പണം നൽകി വോട്ടർ ഐഡി കാർഡും നവാബ് നേടിയിരുന്നു .
നവാബിന്റെ വോട്ടർ ഐഡി കാർഡിൽ അച്ഛന്റെ പേരിന് പകരം മറ്റൊരു ഗ്രാമവാസിയുടെ പേര് കണ്ടതിൽ സംശയം തോന്നിയ പഞ്ചായത്ത് അംഗമാണ് വിവരം പോലീസിൽ അറിയിച്ചത് . പോലീസിന്റെ ചോദ്യം ചെയ്യലിൽ നവാബ് താൻ ബംഗ്ലാദേശ് പൗരനാണെന്നും , രേഖകളില്ലാതെ ഇന്ത്യയിൽ താമസിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: