കോഴിക്കോട്: മതേതര രാജ്യത്ത് ഭരണഘടനയ്ക്കും നിയമ- നീതി സംവിധാനത്തിനും മുകളിലാണ് മതങ്ങളുടെ ‘ഫത്വ’ എന്ന് കെ.ടി. ജലീല്‍ എംഎല്‍എ.
ഫത്വ പുറപ്പെടുവിക്കുന്ന ‘ഖാളി’മാര്‍ ഇടപെട്ട് മുസ്ലിങ്ങള്‍ വ്യാപകമായി, പ്രത്യേകിച്ച് മലപ്പുറത്തെ മുസ്ലിങ്ങള്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്തും ഹവാല ഇടപാടും നിര്‍ത്തിക്കണമെന്ന് ജലീല്‍ അഭിപ്രായപ്പെട്ടു. സിപിഎമ്മിന്റെ എംഎല്‍എയായ ജലീല്‍ ആ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സിപിഎം പത്രമായ ദേശാഭിമാനിക്ക് നല്കിയ അഭിമുഖം പങ്കുവെച്ച് ഫെയ്സ്ബുക്കിലാണ് രാജ്യവിരുദ്ധമായ മതേതരവിരുദ്ധമായ പ്രസ്താവന നടത്തിയത്.
കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്… എന്ന് തുടങ്ങുന്ന പ്രസ്താവനയിലെ രാജ്യ വിരുദ്ധ നിലപാടുകള്‍ ഇവയാണ്. ക്രൈസ്തവ സമുദായത്തിലെ തെറ്റുകളെ എതിര്‍ക്കാന്‍ മുന്നോട്ടു വരേണ്ടത് ക്രൈസ്തവരാണ്. മുസ്ലിങ്ങളിലെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് മുസ്ലിങ്ങളാണ്. ഹൈന്ദവര്‍ക്കിടയിലെ അരുതായ്മകള്‍ പറയേണ്ടത് ഹൈന്ദവരാണ്, കുറ്റവും തെറ്റും ശിക്ഷയും നിശ്ചയിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ ഭരണ ഘടനാപരമായ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെയാണ് നിയമ നിര്‍മാതാവായ എംഎല്‍എയുടെ ഈ നിലപാട്.
നവോത്ഥാന നായകരെയെല്ലാം മതനേതാക്കളായി ചിത്രീകരിക്കുന്നുണ്ട് എംഎല്‍എ. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍പ്പെടുന്നവരാണ്, എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞതിനെ തുടര്‍ന്ന് വിവാദമാകുകയും മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്ത വിവാദമാണ് ജലീല്‍ ആവര്‍ത്തിക്കുന്നത്. സ്വര്‍ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് ‘ഇതൊന്നും മതവിരുദ്ധമല്ല’ എന്നാണ്. അത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ‘ഖാളി’മാര്‍ (മത നിയമമായ ഫത്വ പുറപ്പെടുവിക്കുന്ന സമുദായ പണ്ഡിതര്‍) തയാറാകണം എന്നാണ് മറ്റൊരു നിലപാട്. സ്വര്‍ണക്കടത്തും ഹവാലയും രാജ്യവിരുദ്ധ പ്രവര്ത്തനമായിരിക്കെയാണ് അതിനെ മതവിഷയമാക്കി മാറ്റിപ്പറയുന്നത്.
സ്വര്‍ണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ എന്തിനാണിത്ര ഹാലിളക്കം? ഞാന്‍ പറഞ്ഞത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റിനോടല്ല. എന്റെകൂടി ‘ഖാളി’യോടാണ് എന്നു പറഞ്ഞ് ‘മതേതര സിപിഎമ്മിന്റെ’ എംഎല്‍എ തന്റെ മതവിശ്വാസ നിലപാട് വ്യക്തമാക്കുന്നുണ്ട്.
ജലീലിനെതിെര ഉയര്‍ന്ന സ്വര്‍ണക്കടത്ത് വിവാദത്തില്‍ നിരപരാധിത്വം സ്വയം പ്രഖ്യാപിച്ച് അന്ന് വിമര്‍ശിച്ചവര്‍ക്കും സഹായിക്കാന്‍ തയാറാകാഞ്ഞ മത നേതാക്കളേയും വിമര്‍ശിച്ചാണ് പ്രസ്താവന. ഇസ്ലാമിക മതഗ്രന്ഥമായ ഖുറാനില്‍നിന്ന് ‘നിങ്ങള്‍ ചെയ്യാത്തത് മറ്റുള്ളവരോട് കല്‍പ്പിക്കരുത്.
ദൈവത്തിന്റെ അടുക്കല്‍ കൊടിയ പാപമാണത്’ എന്ന് ഉദ്ധരിച്ച്, വാദിച്ച് വാദിച്ച് കേസ് തോല്ക്കാന് ആരും മുതിരാതിരുന്നാല്‍ അവര്ക്കുനന്ന് എന്ന് മുന്നറിയിപ്പും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: