ഇസ്ലാമാബാദ് ; പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ വൻ ഭീകരാക്രമണം . പതിയിരുന്ന ഭീകരർ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനം ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ 8 പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ആക്രമണം നടന്നയുടൻ പ്രദേശത്ത് മുഴുവൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി)യിൽ നിന്ന് വേർപിരിഞ്ഞ ജമാത്ത്-ഉൽ-അഹ്‌റാർ എന്ന ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. രണ്ട് ദിവസം മുമ്പ് ഇതേ പ്രവിശ്യയിൽ നടന്ന വെടിവയ്‌പിൽ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിടിപിയും ഏറ്റെടുത്തിരുന്നു.അഫ്ഗാനിസ്ഥാനിലെ സുരക്ഷിത താവളങ്ങളിൽ നിന്നാണ് ടിടിപി പ്രവർത്തിക്കുന്നതെന്ന് പാകിസ്ഥാൻ സർക്കാർ ആവർത്തിച്ച് ആരോപിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: