ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം.
128 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍പ്പനായിരുന്നു. ഓപ്പണര്‍മാരായ സഞ്ജുസാംസണും അഭിഷേക് ശര്‍മ്മയും ബംഗ്ളാദേശ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു. രണ്ട് ഓവറില്‍ ഇന്ത്യയുടെ സക്കോര്‍ 25. രണ്ടാം ഓവറിലെ അവസാന പന്ത് നേരിട്ട് സഞ്ജു. സിംഗില്‍ പ്രതീക്ഷിച്ച് അഭിഷേക് ഓടിയെങ്കിലും റണ്‍ ഔട്ടായി. 7 പന്തില്‍ 16 റണ്‍സായിരുന്നു സംഭാവന.
സഞ്ജുവിന് കൂട്ടായി നായകന് സൂര്യകുമാര്‍ എത്തി. ആറാമത്തെ ഓവറില്‍ സക്കോര്‍ 65. ആ ഓവറില്‍ സൂര്യ പുറത്ത്. 14 പന്തില്‍ 29 റണ്‍സ് എടുത്ത് നില്‍ക്കെ മുസാഫര്‍ റഹ്മാന്റെ പന്തില്‍ ഝാക്കര്‍ അലി പിടിച്ചു. മൂന്നാമത്തെ വിക്കറ്റ് സമ്മാനിച്ച് സഞ്ജു മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്്ക്കോര്‍ 8 ഓവറില്‍ 80. പകരം വന്ന ഹാര്‍ദ്ദിഖ് പാണ്ഡയുടെ വെടിക്കെട്ടാണ് പിന്നീട് കണ്ടത്. 16 പന്തില്‍ 39 റണ്‍സ്. 5 ഫോറും 2 സിക്സറും. നിതീഷ് കുമാര്‍ 16 റണ്‍സുമായി പുറത്താകാതതെനിന്നു. 8.1 ഓവര്‍ ശേഷിക്കെ ഇന്ത്യയുടെ ജയം ഏഴുവിക്കറ്റിന്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്, മൂന്നുവിക്കറ്റ് വിക്കറ്റ് വീതം വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങിന്റെയും വരുണ്‍ ചക്രവര്‍ത്തിയുടെയും ബൗളിങ് മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 35 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മെഹ്ദി ഹസന് മിറാസാണ് (35)ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. അര്‍ഷ്ദീപ് 3.5 ഓവറില്‍ 14 റണ്‍സ് വഴങ്ങിയും വരുണ്‍ നാലോവറില്‍ 31 റണ്‍സ് വഴങ്ങിയുമാണ് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയത്. ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ആദ്യ ഓവറില്‍ തന്നെ അര്‍ഷ്ദീപ് സിങ് വിക്കറ്റെടുത്തു. നാല് റണ്‍സെടുത്ത ലിട്ടണ്‍ ദാസിനെ റിങ്കു സിങ്ങിന്റെ കൈയിലെത്തിച്ചു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ പര്‍വേസ് ഹുസൈന് ഇമോണിന്റെ (9)സ്റ്റമ്പ് അര്‍ഷ്ദീപ് തെറിപ്പിച്ചു. നായകന് നജ്മുല്‍ ഹുസൈന് ഷാന്റോ(27)ക്കോപ്പം തൗഹീദ് ഹൃദോയ് പിടിച്ചുനില്ക്കാന് ശ്രമിച്ചെങ്കിലും തൗഹീദിനെ ( 12) വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി കൂട്ടുകെട്ട് പിരിച്ചു.
മഹ്മൂദുല്ല (1), ജേകര്‍ അലി (8), റിഷാദ് ഹുസൈന് (11), ടസ്കിന് അഹ്മദ് (12), ഷോരിഫുല്‍ ഇസ്ലാം (0), മുസ്തഫിസുര്‍ റഹ്മാന് (1) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: