ദുബായ്: വനിതാ ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ആറുവിക്കറ്റിന് ജയിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ 18.5 ഓവറില്‍ ഇന്ത്യ വിജയത്തിലെത്തി. മലയാളിതാരം സജന സജീവ് ബൗണ്ടറി അടിച്ച് ഇന്ത്യയുടെ വിജയ റണ്‍ നേടി.
സ്കോർ: പാകിസ്താൻ -20 ഓവറിൽ എട്ടു വിക്കറ്റിന് 105. ഇന്ത്യ -18.5 ഓവറിൽ നാലു വിക്കറ്റിന് 108. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റ ഇന്ത്യക്ക് സെമി ഫൈനൽ സജീവമാക്കാൻ ജയം അനിവാര്യമായിരുന്നു. 35 പന്തിൽ 32 റൺസെടുത്ത ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 പന്തിൽ 29 റൺസെടുത്തു. സ്മൃതി മന്ഥാന (ഏഴ്), ജെമീമ റോഡ്രിഗസ് ( 23), റിച്ച ഘോഷ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.പാകിസ്താനായി ഫാത്തിമ സന രണ്ടും സദിയ ഇഖ്ബാൽ, ഉമൈമ സുഹൈൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വിജയലക്ഷവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം കരുതലോടെയായിരുന്നു. അഞ്ചാമത്തെ ഓവറില്‍ 18 റണ്‍സ് എടുത്തുനില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആദ്യവിക്കറ്റ് വീണു. 7 റണ്‍സ് എടുത്ത സ്മൃതി മന്ദാനനയെ സാദിയ ഇഖ്ബാല്‍ പുറത്താക്കി. ഷഫാലി വര്‍മ്മയും ജമീമ റോഡ്രിഗസു അനായാസം ബാറ്റുവീശി. 12-ാം ഓവറില്‍ ഷഫാലി വര്‍മ്മയെ പുറത്താക്കി പാക്കിസ്ഥാന്‍ കൂ്ട്ടുകൊട്ട് പൊളിച്ചു.
15 ഓവര്‍ കഴിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 79 എന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ. അടുത്ത ഓവറില്‍ തുടര്‍ച്ചയായ രണ്ടു വിക്കറ്റ് വീഴ്‌ത്തി ഫാത്തിമ സാന ഇന്ത്യയക്ക് ആധിയേറ്റി. 23 റണ്‍സ് എടുത്ത ജമീമ റോഡ്രിഗസ് ആദ്യം പുറത്തായി. 16-3ം ഓവറിലെ രണ്ടാം പന്തില്‍ കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടക്കം. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷും (0) പുറത്ത്.
എന്നാല്‍ അനായസമായി ബാറ്റ് വീശിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോയി. ബൗണ്ടറി അടിച്ച് ഇന്ത്യന്‍ സ്‌ക്കോര്‍ 100 കടത്തി. ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം വേണ്ടിയിരിക്കുമ്പോള്‍ പരുക്കേറ്റ് കൗര്‍ മടങ്ങി. പകരം എത്തിയ മലയാളിതാരം സജന സജീവ് ആദ്യ പന്ത് ബൗണ്ടറി പായിച്ച് ഇന്ത്യന്‍ വിജയം യാഥാര്‍്ത്ഥ്യമാക്കി. ദീപ്തി ശര്‍മ്മ 8 റണ്‍സുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്‌ത്തിയ അരുന്ധതി റെഡ്ഡിയുടെയും 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ശ്രേയങ്ക പാട്ടീലിന്റെയും തകര്‍പ്പന്‍ ബൗളിങ്ങാണ് തകര്‍ത്തത്. ഓരോ വിക്കറ്റുകളുമായി രേണുക സിങ്, ദീപ്തി ശര്‍മ, മലയാളി താരം ആശാ ശോഭന എന്നിവര്‍ ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി.
പാകിസ്താന്‍ നിരയില്‍ 34 പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറി ഉള്‍പ്പടെ 28 റണ്‍സ് നേടിയ നിദ ദാറാണ് ടോപ് സ്‌കോറര്‍. നിദയ്‌ക്കു പുറമേ 17 റണ്‍സ് നേടിയ ഓപ്പണര്‍ മുനീബ അലി, 13 റണ്‍സ് നേടിയ നായിക ഫാത്തിമ സന, 14 റണ്‍സ് നേടി പുറത്താകാതെ നിന്ന സയിദ അരൂബ് ഷാ എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: