തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസമായി സര്‍വകാല റെക്കോര്‍ഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 56,960 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7,120 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,885 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഇന്നലെ രണ്ട് രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: