കാസര്‍ഗോഡ്: തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ കാസര്‍ഗോഡ് അമ്പലത്തറ കണ്ണോത്ത് ആണ് സംഭവം. സംഭവത്തില്‍ പ്രതിയായ ദാമോദരനെ(55) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
താന്‍ തന്നെയാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ദാമോദരന്‍ പൊലീസിന് പറഞ്ഞതായാണ് വിവരം. സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂടുതല്‍ അന്വേഷണം നടത്തും. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോ?ഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: