മുംബൈ: 2023ല്‍ വില്ക്കാന് വരെ വെച്ചിരുന്ന കമ്പനിയായിരുന്നു അദാനിയുടെ ഭക്ഷ്യ-ഭക്ഷ്യയെണ്ണ രംഗത്തുള്ള അദാനി വില്‍മര്‍. എന്നാല്‍ തോല്‍വി എന്ന പദം തന്റെ നിഘണ്ടുവിലില്ലെന്ന് തെളിയിച്ച അദാനി ഒടുവില്‍ ഒരു പിടി പുത്തന്‍ പരിഷ്കാരങ്ങളും ലയനങ്ങളും നടത്തി ഒടുവില്‍ അദാനി വില്‍മറിനെ ലാഭത്തിലാക്കിയിരിക്കുകയാണ്.
നടപ്പു സാമ്പത്തിക വര്‍ഷമായ 2024-25ലെ രണ്ടാം സാമ്പത്തിക പാദത്തിലെ കണക്കനുസരിച്ച് അദാനി വില്‍മര്‍ 16 ശതമാനം ലാഭമുണ്ടാക്കിയിരിക്കുകയാണ്. ഭക്ഷ്യയെണ്ണ രംഗത്തും ഫുഡ് ബിസിനസിലും ശക്തമായ തീരുമാനങ്ങളിലൂടെയാണ് ഈ വിജയം കൈവരിച്ചതെന്ന് അദാനി വില്‍മര്‍ സാരഥികള്‍ പറയുന്നു.
ഫോര്‍ച്യൂണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന അദാനി വില്‍മറിന്റെ ഭക്ഷ്യയെണ്ണ ബ്രാന്റ് വന്‍കുതിപ്പിലാണ്. ഫോര്‍ച്യൂണ്‍ എണ്ണ ഉല്പന്നങ്ങളുടെ വരുമാനവളര്‍ച്ച 20 ശതമാനം ആണെങ്കില്‍ ബിസിനസ് വ്യാപ്തിയില്‍ 15 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. സൂര്യകാന്തി എണ്ണ, കടുകെണ്ണ എന്നിവയുടെ വിപണി വിപുലമാക്കി. ചെറിയ പാക്കിലാക്കി എണ്ണയുല്‍പന്നങ്ങള്‍ വിറ്റഴിച്ചതും വലിയ നേട്ടമുണ്ടാക്കി. കമ്പനിയുടെ സാന്നിധ്യവും വര്‍ധിച്ചിട്ടുണ്ട്. ഈ സാമ്പത്തിക പാദത്തില്‍ ഏകദേശം 36000 ഗ്രാമീണ പട്ടണങ്ങളില്‍ വിതരണശൃംഖല സൃഷ്ടിക്കാന്‍ കഴിഞ്ഞു.
അദാനി ഗ്രൂപ്പും സിംഗപ്പൂരിലെ വില്‍മര്‍ ഗ്രൂപ്പും തമ്മിലുള്ള സംയുക്തസംരംഭമാണ് അദാനി വില്‍മര്‍. ഇന്ത്യയില്‍ 23 പ്ലാന്റുകള്‍ ഉണ്ട്. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായാണ് ഈ പ്ലാന്റുകള്‍.
പത്തോളം ക്രഷിംഗ് യൂണിറ്റുകളും 19 ഭക്ഷ്യയെണ്ണ ശുദ്ധീകരണശാലകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: