തിരുവനന്തപുരം : എഡിജിപി എം ആര് അജിത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ എഡിജിപിക്കെതിരെ പരാമര്‍ശങ്ങളുണ്ടെന്നാണ് സൂചന.
പിവി അന്‍വറിന്റെ ആരോപണങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ഞായറാഴ്ച മുഖ്യമന്ത്രിക്ക് മുന്നിലെത്തും.ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോര്‍ട്ടിലുളള തന്റെ കണ്ടെത്തലുകള്‍ ധരിപ്പിക്കുമെന്നും അറിയുന്നുണ്ട്.
എഡിജിപിക്കെതിരെ നടപടി വേണമെന്ന് നേരത്തെ സിപിഐ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കണമെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ട് വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്നാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: