World

പാകിസ്ഥാനികളെ പൂർണ്ണ വിശ്വാസം ; പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ ഇനി പരിശോധിക്കില്ലെന്ന് ബംഗ്ലാദേശ്

Published by

ധാക്ക : പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പരിശോധിക്കുന്ന നിയമം നിർത്തലാക്കി ബംഗ്ലാദേശ് . പാകിസ്താനുമായി അടുത്ത ബന്ധം സ്ഥാപിക്കാനാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന യൂനുസിന്റെ തീരുമാനം.അനധികൃത മയക്കുമരുന്നുകളോ ആയുധങ്ങളോ ബംഗ്ലാദേശിലേക്ക് രഹസ്യമായി എത്താതിരിക്കാൻ ഷെയ്ഖ് ഹസീനയുടെ സർക്കാരാണ് പാകിസ്ഥാനിൽ നിന്ന് വരുന്ന സാധനങ്ങൾ പരിശോധിക്കാനുള്ള തീരുമാനം എടുത്തത്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ബംഗ്ലാദേശിലെ നാഷണൽ ബോർഡ് ഓഫ് റവന്യൂ (എൻബിആർ) സെപ്റ്റംബർ 29 നാണ് ഇത് സംബന്ധിച്ച പുതിയ തീരുമാനമെടുത്തത് . ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ബംഗ്ലാദേശിന്റെ ഈ തീരുമാനം. ഇപ്പോൾ പാകിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും സാധനങ്ങളൊന്നും പ്രത്യേകം പരിശോധിക്കില്ല. പാകിസ്ഥാനിൽ നിന്ന് വരുന്ന എല്ലാ ചരക്കുകളുടെയും പ്രത്യേക പരിശോധന കാരണം, ഈ ജോലിക്ക് അധിക ജീവനക്കാരെ നിയമിക്കേണ്ടിവന്നതായി സർക്കാർ പറയുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ബംഗ്ലാദേശ് ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, ഇപ്പോൾ അനധികൃത വസ്തുക്കൾ ബംഗ്ലാദേശിലേക്ക് എത്താനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. നിയമാനുസൃതമായ സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നത് പലതവണ വെളിച്ചത്തു വന്നിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by