Kerala

കേരള-ബെംഗളൂരു സര്‍വീസ് നടത്തുന്ന രണ്ടു ട്രെയിനുകള്‍ പുട്ടപര്‍ത്തിയിലേക്ക് നീട്ടാന്‍ നിര്‍ദേശം

Published by

ബെംഗളൂരു : കേരളത്തിൽനിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടു ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടാൻ നിർദേശം.

ആഴ്ചയിൽ മൂന്നുദിവസം സര്‍വീസ് നടത്തുന്ന എറണാകുളം-എസ്.എം.വി.ടി. എക്‌സ്‌പ്രസ് (12683/12684), ആഴ്ചയിൽ രണ്ടുദിവസമുള്ള കൊച്ചുവേളി-എസ്.എം.വി.ടി. എക്‌സ്‌പ്രസ് (16319/16320) എന്നിവ ശ്രീ സത്യസായി പ്രശാന്തി നിലയം സ്റ്റേഷനിലേക്ക് (എസ്.എസ്.പി.എൻ.) നീട്ടാനാണ് നിർദേശം നല്‍കിയത്.

എസ്.എം.വി.ടി. ടെർമിനലിലെ തിരക്ക് കുറയ്‌ക്കുന്നതിനുവേണ്ടിയാണ് ട്രെയിനുകൾ നീട്ടാൻ റെയിൽവേ ബെംഗളൂരു ഡിവിഷൻ ദക്ഷിണ പശ്ചിമ റെയിൽവേക്ക്‌ ദക്ഷിണ പശ്ചിമ റെയിൽവേക്ക്‌ നിർദേശം നൽകിയത്. എസ്.എം.വി.ടി. ടെർമിനലിൽ ഏഴു പ്ലാറ്റ്‌ഫോമുകൾ മാത്രമാണുള്ളത്. എസ്.എം.വി.ടിയിൽ എത്തിചേരുന്ന  ട്രെയിനുകളുടെ തിരക്ക് കൂടുതലാണെന്നും ഇതില്‍ ചിലത് മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റുന്നത് തിരക്ക് ഒഴിവാക്കുന്നതിന് ഗുണം ചെയ്യുമെന്നുമാണ് അധികൃതർ വിലയിരുത്തുന്നത്. അതേസമയം നീട്ടുന്നകാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by