മുംബൈ: ആയുര്‍വേദ ദഹന ഉത്പന്നങ്ങളിലെ മുന്‍നിരക്കാരായ ഷേത്ത് ബ്രദേഴ്സ് തങ്ങളുടെ പ്രമുഖ ബ്രാന്‍ഡായ കായം ചൂര്‍ണ, ടാബ്ലെറ്റ്, ഗ്രാന്യൂള്‍സ് എന്നിവയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത താരമായ കിക്കുശാര്ദയെ തെരഞ്ഞെടുത്തു. ഈ സഹകരണം ബ്രാന്‍ഡിന്റെ ആവേശകരവുമായ അധ്യായത്തിന് തുടക്കം കുറിക്കുമെന്നും ഷേത്ത് ബ്രദേഴ്സ് പറഞ്ഞു.
മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹനപ്രശ്നങ്ങള്‍ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന സാധാരണ പ്രശ്നങ്ങളായി മാറിയിരിക്കുന്നു. തിരക്കുള്ള ജീവിതശൈലി, ക്രമരഹിതമായ ഭക്ഷണ ശീലങ്ങള്‍, സമ്മര്‍ദ്ദം എന്നിവ പലപ്പോഴും ദഹനസംബന്ധമായ അസ്വസ്ഥതകളിലേക്ക് നയിക്കുന്നു, ഈ വെല്ലുവിളികളില്‍ നിന്ന് ആശ്വാസം നല്കുന്ന ഒരു വിശ്വസനീയമായ ആയുര്‍വേദ പ്രതിവിധിയാണ് സ്വാഭാവിക ചേരുവകളാല്‍ തയാറാക്കിയ കായംചൂര്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: