തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നീതി നിഷേധത്തിനെതിരെ അഖില ഭാരത അയ്യപ്പ സേവാസംഘം ദേവസ്വം ബോര്‍ഡ് ഓഫീസിന് മുന്നില്‍ ഇന്ന് പ്രതിഷേധ ധര്‍ണ നടത്തും. രാവിലെ 11ന് മാഹാ മണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ ഉദ്ഘാടനം ചെയ്യും. അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്‍ദ്ദനന്റെ അധ്യക്ഷത വഹിക്കും.
ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ അനുകൂല തീരുമാനം ഉïായില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ എല്ലാ പ്രധാന ഓഫീസുകളിലേക്കും അയ്യപ്പ ഭക്തരെ പങ്കെടുപ്പിച്ച് നാമജപ ഘോഷയാത്ര നടത്തുമെന്ന് പ്രസിഡന്റ് സി.എം. സലിമോനും സെക്രട്ടറി ടി.കെ. പ്രസാദും പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: