കോട്ടയം : മുക്കടയിലുള്ള റബ്ബർ ബോർഡിൻറെ കേന്ദ്ര നഴ്സറി സ്ഥലം പാട്ടക്കാലാവധി കഴിയാതെ ‘കേരള സർക്കാരിനു തിരിച്ചു നൽകേണ്ടതില്ലെന്ന് റബ്ബർ ബോർഡ് യോഗം തീരുമാനിച്ചു.
കേന്ദ്ര റബർ നഴ്സറി സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുത്ത് മറ്റ് കാര്യങ്ങൾക്കായി വിനിയോഗിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
തുടർന്ന് ഇന്നലെ ചേർന്ന റബ്ബർ ബോർഡ് യോഗത്തിൽ ബോർഡ് അംഗമായ എൻ ഹരി ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ശക്തമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. റബർ കർഷകർക്ക് ഏറെ പ്രയോജനപ്രദമായ നഴ്സറി ഇല്ലാതാക്കാനുള്ള സംസ്ഥാന സർക്കാരിൻറെ ദുരുദ്ദേശപരമായ നീക്കത്തെ ‘ഒരു കാരണവശാലും അംഗീകരിക്കാൻ ആവില്ലെന്ന് ഹരി ചൂണ്ടിക്കാട്ടി.
പാട്ടക്കാലാവധി പൂർത്തിയാവുന്നതിനു മുമ്പ് തിരക്കിട്ട് സ്ഥലം തിരിച്ചെടുക്കാനുള്ള തീരുമാനം തികഞ്ഞ കർഷക വഞ്ചനയാണ്. റബർ ബോർഡ് കർഷക താല്പര്യം സംരക്ഷണത്തിനായി നിലയുറപ്പിക്കണം. – ഹരി ആവശ്യപ്പെട്ടു.
തുടർന്നാണ് സംസ്ഥാന സർക്കാരിനോട് ‘തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്ന് ബോർഡ് യോഗം ഏകകണ്ഠമായി ആവശ്യപ്പെട്ടത്. പട്ടക്കാലാവധി കഴിയുന്നതിനുമുമ്പ് സ്ഥലം വിട്ടുനൽക്കാൻ കഴിയില്ലെന്ന ഏകകണ്ഠമായ തീരുമാനം സംസ്ഥാന സർക്കാരിനെ അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: