Kerala

സിനിമാ ചിത്രീകരണത്തിനെത്തിച്ച നാട്ടാനകള്‍ ഏറ്റുമുട്ടി, കാട്ടിലേക്ക് ഓടിക്കയറിയ ആനയ്‌ക്ക് പിന്നാലെ വനം ഉദ്യോഗസ്ഥരും പാപ്പാന്‍മാരും

മൂന്ന് പിടിയാനകളെയും രണ്ടു കൊമ്പനാനകളെയുമാണ് ചിത്രീകരണത്തിനായി എത്തിച്ചത്

Published by

കൊച്ചി: സിനിമാ ചിത്രീകരണത്തിനെത്തിച്ച നാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി. കോതമംഗലത്താണ് സംഭവം.

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനാണ് ആനകളെ ഏത്തിച്ചത്. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്ത് വെളളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പരിക്കേറ്റ ആന പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറി.വനത്തിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാന്‍മാരും കാട്ടിലേക്ക് പോയിട്ടുണ്ട്.

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് മടങ്ങിയെത്തി. ഈ ആനയ്‌ക്ക് കാര്യമായ പരിക്കില്ല. മൂന്ന് പിടിയാനകളെയും രണ്ടു കൊമ്പനാനകളെയുമാണ് ചിത്രീകരണത്തിനായി എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയില്‍ ചിത്രീകരണം നടക്കുന്നുണ്ട്.മറ്റ് ആനകളെ വാഹനത്തില്‍ കയറ്റി തിരികെ കൊണ്ടുപോയി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക