വില്ലന്‍ വേഷത്തിന് പുതിയ മാനം നല്‍കിയ നടനായിരുന്നു മോഹന്‍രാജ്. ചലച്ചിത്രമേഖലയില്‍ വില്ലന്‍ വേഷത്തില്‍ അറിയപ്പെട്ട താരങ്ങളും കുറവാണ്. എന്നാല്‍ മോഹന്‍ രാജ് അറിയപ്പെട്ടത് എന്നും അങ്ങനെയായിരുന്നു. സ്വന്തം പേരുപോലും ജനം മറന്ന് എല്ലാവരും അദ്ദേഹത്തെ വിളിച്ചത് കീരിക്കാടന്‍ ജോസ് എന്നായിരുന്നു.
വളരെ ആകസ്മികമയാണ് മോഹന്‍രാജ് സിബി മലയില്‍ ചിത്രമായ കിരീടത്തില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ കലാധരന്‍ ആണ് അതിന് നിമിത്തമാകുന്നത്. ചിത്രത്തില്‍ കന്നട നടനെയായിരുന്നു വില്ലന്‍ വേഷത്തില്‍ കണ്ടതെത്തിയത്. എന്നാല്‍ പറഞ്ഞ ദിവസം ആ നടന് എത്താന്‍ കഴിഞ്ഞില്ല. അതിനിടെയാണ് കലാധരന്റെ മുറിയില്‍വച്ച് ‘ആജാനുബാഹു’വായ മോഹന്‍രാജിനെ സിബി മലയില്‍ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ലോഹിതദാസും അവിടെയെത്തി. അതിന് പിന്നാലെ കീരീക്കാടന്‍ ആരാകുമെന്ന് അവര്‍ തീരുമാനിച്ചുറച്ചു. ചിത്രം തീയേറ്ററകളില്‍ നിറഞ്ഞുകവിഞ്ഞതോടെ മലയാളത്തിലെ മുന്‍നിര വില്ലന്‍മാരില്‍ ഒരാളായി കീരീക്കാടനും. മോഹന്‍ലാല്‍ ചിത്രങ്ങളിലെ വില്ലന്‍ വേഷം കീരിക്കാടനെ ജനകീയനാക്കി
കേന്ദ്രസര്‍വീസില്‍ ജോലിയിലിരിക്കെ അനുവാദം വാങ്ങാതെ സിനിമ ചെയ്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഇരുപത് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തിരികെ ജോലിയില്‍ കയറി. പക്ഷെ നഷ്ടപ്പെട്ട സര്‍വീസ് തിരിച്ചുകിട്ടിയില്ല. കുറച്ചുകാലം കൂടി ജോലി ചെയ്ത ശേഷം സ്വമേധയാ വിരമിച്ചു
1988ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മോഹന്‍ രാജ് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്സ്, ചെങ്കോല്‍, ആറാം തമ്പുരാന്‍, വാഴുന്നോര്‍, പത്രം, നരസിംഹം, നരന്‍, മായാവി തുടങ്ങി 35-ഓളം മലയാള ചിത്രങ്ങളുടെ ഭാഗമായി. 2008-ന് ശേഷം രണ്ട് മലയാള ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്.
2015-ല്‍ ചിറകൊടിഞ്ഞ കിനാക്കളില്‍ അഭിനയിച്ച മോഹന്‍ രാജ് 2022-ല്‍ മമ്മൂട്ടിയുടെ റോഷാക്കിലും പ്രത്യക്ഷപ്പെട്ടു. റോഷാക്കില്‍ ഗ്രേസ് ആന്റണിയുടെ അച്ഛനായ വിശ്വനാഥന്‍ എന്ന കഥാപാത്രമായിരുന്നു. ഒമ്പത് തമിഴ് ചിത്രങ്ങളുടേയും 31 തെലുങ്ക് ചിത്രങ്ങളുടേയും ഭാഗമായി.
അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസറായി മോഹന്‍ രാജ് കോഴിക്കോട് ജോലി ചെയ്യുമ്പോഴാണ് കിരീടം റിലീസ് ചെയ്യുന്നത്. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: