Kerala

നിയമസഭയില്‍ പി വി അന്‍വര്‍ ഇനി പ്രതിപക്ഷ നിരയില്‍, അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷം

പി വി അന്‍വര്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം വരെ ഭരണപക്ഷത്തായിരുന്നു

Published by

തിരുവനന്തപുരം: നിയമസഭയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷ നിരയിലേക്ക് മാറ്റി. സിപിഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി രാമകൃഷ്ണന്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണിത്.

പി വി എന്‍വര്‍ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ മറ്റ് നടപടികളിലേക്ക് കഴിയാന്‍ സിപിഎമ്മിന് കഴിയില്ല. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫിന്റെ അടുത്താണ് അന്‍വറിന്റെ പുതിയ ഇരിപ്പിടം. പി വി അന്‍വര്‍ കഴിഞ്ഞ നിയമസഭാ സമ്മേളനം വരെ ഭരണപക്ഷത്തായിരുന്നു ഇപ്പോള്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അന്‍വര്‍.

മാധ്യമങ്ങളെ കാണവെ വ്യാഴാഴ്ചയും മുഖ്യമന്ത്രിക്കെതിരെ ശക്തമായ പരിഹാസമാണ് അന്‍വര്‍ ഉയര്‍ത്തിയത്. അമരേഷ് പുരിയായിരുന്ന മുഖ്യമന്ത്രി ഇന്നസെന്റിനെ പോലെ ചിരിക്കുന്നതില്‍ സന്തോഷമെന്നും അദ്ദേഹം പരിഹസിച്ചു.വാര്‍ത്താ സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ ചിരി ഉത്തരമില്ലാത്തതിന്റെ ചിരിയെന്നും ‘ എസ്‌കേപ്പിസം ‘ എന്നും പി.വി അന്‍വര്‍ വിമര്‍ശിക്കുകയുണ്ടായി.

പരാതികള്‍ അവജ്ഞയോടെ തള്ളുന്നുവെന്ന പരാമര്‍ശം പുതിയ കാര്യമല്ല.പി.ശശിയെ അനുകൂലിക്കുന്ന മുഖ്യമന്ത്രി ഗ്രൗണ്ട് റിയാല്‍റ്റി അറിയുന്നില്ല. അല്ലെങ്കില്‍ അറിഞ്ഞില്ലെന്ന് നടിക്കുന്നു..ശരിയുള്ളവര്‍ ശശിയെ സമീപിക്കില്ല. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ പ്രശ്‌നം പരിഹരിച്ചു. മനുഷ്യരുടെ ഒരു പ്രശ്‌നവും പരിഹരിച്ചില്ലെന്നും അന്‍വര്‍ പരിഹസിച്ചു. അജിത് കുമാറിനെ മാറ്റില്ലെന്ന് പരിഹസിച്ച അദ്ദേഹം അടുത്ത പൂരത്തിന് മുമ്പെങ്കിലും റിപ്പോര്‍ട്ട് വന്നാല്‍ നല്ല കാര്യം എന്നും വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക