തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം ആകെ 9 ദിവസമാണ് ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബര്‍ 4ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പിരിയും.
ബാക്കി എട്ട് ദിവസങ്ങളില്‍ ആറു ദിവസങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബര്‍ 18ന് നടപടികള്‍ പൂര്‍ത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കും.
ദ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി (അമന്റ്മെന്‍ഡ്) ബില്‍ , 2023-ലെ കേരള കന്നുകാലി പ്രജനന ബില്‍ , ദ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (അഡീഷണല്‍ ഫങ്ഷന്‍സ് ആസ് റെസ്പെക്ട്സ് സേര്‍ട്ടണ്‍ കോര്‍പ്പറേഷന്‍സ് ആന്‍ഡ് കമ്പനീസ്) അമന്റ്മെന്‍ഡ് ബില്‍ 2024 , കേരള ജനറല്‍ സെല്‍സ് ടാക്സ് (അമന്റ്മെന്‍ഡ്) ബില്‍ 2024 , 2024-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്‍ , ദ പേയ്മെന്റ് ഓഫ് സാലറീസ് ആന്‍ഡ് അലവന്‍സസ് (അമന്റ്മെന്‍ഡ്) ബില്‍ 2022 എന്നിവയാണ് ഈ സമ്മേളനം പരിഗണിക്കുക.
കൂടാതെ, 2017- ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020- ലെ കേരള ധനകാര്യ നിയമം, 2008- ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024-ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പരിഗണിച്ച് പാസാക്കേണ്ടതുണ്ട്. ബില്ലുകള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഒക്ടോബര്‍ 4ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: