തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണു കിരീടത്തില്‍ അഭിനയിക്കുന്നത്. അതും യാദൃശ്ചികമായി.
ചെന്നൈയില്‍ ജോലി ചെയ്യുമ്പോള്‍ ‘കഴുമലൈ കള്ളന്’, ‘ആണ്‍കളെ നമ്പാതെ’ എന്നീ തമിഴ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.
സംവിധായകന് കലാധരനാണു കിരീടത്തിന്റെ സെറ്റിലേക്കു മോഹന്‍രാജിനെ കൊണ്ടുപോകുന്നത്. കന്നടയിലെ പ്രശസ്ത നടനെയായിരുന്നു കീരിക്കാടന്‍ ജോസിന്റെ വേഷം ചെയ്യാന്‍ സംവിധായകന് സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും കണ്ടുവച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ച ദിവസം നടന് എത്താന്‍ സാധിച്ചില്ല. ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹന്‍രാജിനെ കലാധരന്റെ മുറിയില്‍വച്ചാണ് സിബി മലയില്‍ കാണാനിടയായത്.
പിന്നീടു ലോഹിതദാസും മോഹന്‍രാജിനെ കാണാനെത്തി. ഹോട്ടലിലെ ലിഫ്റ്റിന് സമീപം വച്ച് ലോഹിതദാസ് ഒന്നേ നോക്കിയുള്ളൂവെന്നു മോഹന്‍രാജ് നേരത്തേ പറഞ്ഞിട്ടുണ്ട്. ആ നോട്ടം ജീവിതം തന്നെ വഴിതിരിച്ചുവിട്ടു.
കിരീടം സൂപ്പര്‍ ഹിറ്റായതോടെ മോഹന്‍രാജ് മലയാളത്തിലെ വില്ലന്മാരില് മുന്‍നിരയിലെത്തി. തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു.
പ്രശസ്തിയിലേക്കുയര്‍ത്തിയ കീരിക്കാടന്‍ ജോസിന്റെ വേഷംതന്നെയാണ് മോഹന്‍രാജിന്റെ ഔദ്യോഗിക ജീവിതം തകര്‍ത്തതും. കേന്ദ്ര സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങി വേണം സിനിമയില്‍ അഭിനയിക്കാന്‍. അതൊന്നും ചെയ്യാതെയായിരുന്നു മോഹന്‍രാജ് സിനിമയില്‍ അഭിനയിച്ചത്. സിനിമയില്‍ അഭിനയിച്ചതിന്റെപേരില്‍ 20 വര്‍ഷമാണു ജോലിയില്‍നിന്നു പുറത്തുനില്‍ക്കേണ്ടിവന്നത്.
അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വര്‍ഷത്തിന് ശേഷം. 2010ല്‍ ആണു ജോലി തിരികെ ലഭിക്കുന്നത്. എന്നാല്‍ നഷ്ടപ്പെട്ട സര്‍വീസ് തിരികെ കിട്ടിയില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേ മടുപ്പുവന്നതിനെ തുടര്‍ന്ന് 2015ല്‍ ജോലിയില്‍നിന്നു സ്വമേധയാ വിരമിച്ചു.സിനിമയില്‍ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയും ഏറെ മാറി.സിനിമയില്‍ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. എന്നാല്‍ അപ്പോഴേക്കും മലയാള സിനിമയും ഏറെ മാറി.
മലയാള സിനിമ ന്യൂജന്‍ ആയതോടെ വില്ലന്മാരുടെയൊക്കെ പണി പോയി. പലരും കോമഡി വേഷങ്ങളിലേക്കു മാറിയപ്പോള്‍ മോഹന്‍രാജ് അഭിനയത്തില്‍നിന്നു മാറിനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: