കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര നടന് മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്)അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മരണം. തിരുവനന്തപുരം കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
ഏറെകാലമായി ശാരീരിക അസ്വസ്ഥതകള്‍ അലട്ടിയിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു.
സിബി മലയില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം കിരീടത്തിലെ പ്രധാന വില്ലന്‍ കീരിക്കാടന്‍ ജോസിനെ അവതരിച്ചാണ് മോഹന്‍രാജ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. തുടര്‍ന്ന് കഥാപാത്രത്തിന്റെ പേരിലാണ് താരം അറിയപ്പെട്ടത്.് തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു.300 ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചു.
ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ
കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്സ്, ചെങ്കോല്‍, ആറാം തമ്പുരാന്, വാഴുന്നോര്‍, പത്രം, നരസിംഹം എന്നിവയാണ് അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍
എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണു കിരീടത്തില്‍ അഭിനയിക്കുന്നത്. അതും യാദൃശ്ചികമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: