Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

“സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ” – ഒരു തലമുറയെ കവര്‍ന്ന വയലാറിന്റെ അനശ്വരപ്രേമസങ്കല്‍പം നിറഞ്ഞ ഗാനത്തിന് അരനൂറ്റാണ്ട്…

ഈ ഗാനത്തെക്കുറിച്ച് ഒഎന്‍വി വിശേഷിപ്പിക്കുന്നതിങ്ങിനെ:"‘പ്രണയം, തീയിൽ ഉരുകിത്തെളിയുന്ന പൊന്നിന്റെ തിളക്കമാർജ്ജിക്കുന്ന ഗാനം".

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Oct 3, 2024, 05:15 pm IST
in Music, Entertainment
രാജഹംസം എന്ന സിനിമയിലെ സന്യാസിനീ എന്ന ഗാനചിത്രീകരണരംഗത്തില്‍ ജയഭാരതി(ഇടത്ത്) വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍, യേശുദാസ് എന്നിവര്‍ (വലത്ത്)

രാജഹംസം എന്ന സിനിമയിലെ സന്യാസിനീ എന്ന ഗാനചിത്രീകരണരംഗത്തില്‍ ജയഭാരതി(ഇടത്ത്) വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍, യേശുദാസ് എന്നിവര്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം:”സന്യാസിനീ‍ നിൻ പുണ്യാശ്രമത്തിൽ ഞാൻ
സന്ധ്യാപുഷ്‌പവുമായ് വന്നു
ആരും തുറക്കാത്ത പൂമുഖവാതിലില്‍
അന്യനെപ്പോലെ ഞാന്‍ നിന്നൂ….” -ഒരു തലമുറയുടെ അനശ്വരപ്രേമസങ്കല്‍പം ഒപ്പിയെടുത്ത വയലാര്‍ രചിച്ച ഈ ഗാനത്തിന് അരനൂറ്റാണ്ട് തികയുന്നു. ഇന്നും പഴയ തലമുറയിലെ ആളുകളുടെ ഉള്ളില്‍ ഈ ഗാനം അലയടിക്കുന്നുണ്ട്. ഈ ഗാനത്തെക്കുറിച്ച് ഒഎന്‍വി വിശേഷിപ്പിക്കുന്നതിങ്ങിനെ:”‘പ്രണയം, തീയിൽ ഉരുകിത്തെളിയുന്ന പൊന്നിന്റെ തിളക്കമാർജ്ജിക്കുന്ന ഗാനം”. ഒഎന്‍വിയ്‌ക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം ഏതെന്ന് ചോദിച്ചാല്‍ വയലാറിന്റെ സന്യാസിനി ആണ്.

ഗാനം കേള്‍ക്കാം:

വിരഹവിഷാദ ഭാവം വാറ്റിയെുത്ത ‘കാപി’ രാഗം

ഹരിഹരൻ സംവിധാനം ചെയ്ത രാജഹംസം (1974) എന്ന സിനിമയിലെ ഗാനം വയലാർ രചിച്ച് ദേവരാജൻ മാഷാണ് ഈണമിട്ടത്. കാപി രാഗത്തിലാണ് ദേവരാജന്‍ മാസ്റ്റര്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. വിഷാദഭാവത്തിന് ചിറകുമുളപ്പിക്കുന്ന രാഗമാണ് കര്‍ണ്ണാടക സംഗീതത്തിലെ പ്രേമത്തിന്റെ നിർമലവിശുദ്ധിയും ഉദാത്തചാരുതയും വിഷാദവൈവശ്യവും പ്രകടമാക്കാന്‍ ഉചിതമായ രാഗം. ഖരഹരപ്രിയയുടെ ഒരു ജന്യരാഗമാണ് കാപി. ഈ രാഗം ശ്രോതാക്കളിൽ ഭക്തി, കരുണ, ദുഃഖം എന്നിവ സൃഷ്ടിക്കുന്നു.കാപിയ്‌ക്ക് തുല്യമായ ഹിന്ദുസ്ഥാനി രാഗം പീലു ആണ്.

യേശുദാസിന്റെ ഭാവതീവ്രമായ ആലാപനം. പ്രേംനസീർ ഈ ഗാനരംഗത്തില്‍ കാമുകിയോട് വിടപറയാനെത്തുന്ന അനശ്വര കാമുകനായി ജീവിക്കുക തന്നെയാണ്. ഒരു കാലത്തെ കാമുകഹൃദയങ്ങളെ കവര്‍ന്നെടുത്ത ഗാനമായതിനാലാകാം യേശുദാസും തന്റെ ഗാനമേളകളില്‍ ഒരു കാലത്ത് സ്ഥിരമായി ഈ ഗാനം പാടിയിരുന്നു.

അനശ്വര കാമുക സങ്കല്‍പം

പ്രണയത്തിന് ശേഷമുള്ള വിടപറയല്‍ കാമുകന്റെ ഹൃദയത്തിന് താങ്ങാവുന്നതല്ല. അതാണ് ഈ വരികളില്‍ വയലാര്‍ കുറിച്ചിടുന്നത്. ഗദ്ഗധത്തോടെയാണ് കാമുകന്റെ മോഹങ്ങള്‍ മരിയ്‌ക്കുന്നത്. കാമുകിയുടെ മനസ്സിന്റെ തീക്കനല്‍ വീണ് സന്ധ്യാപുഷ്പങ്ങള്‍ കരിയുകയാണ്. ഭഗ്നപ്രണയത്തിന്റെ എന്തൊരു ഭ്രാന്തുപിടിപ്പിക്കുന്ന ചിത്രമാണ് വയലാര്‍ വരച്ചിടുന്നത്.

“നിന്റെ ദുഖാർദ്രമാം മൂകാശ്രുധാരയിൽ
എന്റെ സ്വപ്‌നങ്ങളലിഞ്ഞു
സഗദ്‌ഗദം എന്റെ മോഹങ്ങൾ മരിച്ചു
നിന്റെ മനസ്സിന്റെ തീക്കനൽ കണ്ണിൽ വീണെന്റെയീ പൂക്കൾ കരിഞ്ഞു
രാത്രി പകലിനോടെന്നപോലെ
യാത്ര ചോദിപ്പൂ ഞാൻ”

വേര്‍പിരിയലിന്റെ നീറ്റലുള്ളപ്പോഴും അനശ്വരകാമുകനാകാന്‍ കൊതിയ്‌ക്കുന്ന യൗവനമായിരുന്നു ഈ ഗാനത്തിന്റെ ആത്മാവ്. ജീവിതത്തില്‍ എവിടെയൊക്കെ പോയാലും തന്റെ കാല്‍പാടുകള്‍ എന്നെങ്കിലും കാണുക തന്നെ ചെയ്യുമെന്ന് കാമുകിയോട് പറഞ്ഞുവെയ്‌ക്കുകയാണ് ഈ നഷ്ടപ്രണയം താങ്ങാന്‍ കഴിയാത്ത കാമുകന്‍. ഇനി വേര്‍പിരിയലില്‍ പോലും കാമുകിയെ ഒരു തരത്തിലും വേദനിപ്പിക്കാന്‍ കാമുകന്‍ ഇഷ്ടപ്പെടുന്നില്ല. രാത്രി പകലിനോട് വിട ചോദിക്കുന്നതുപോലെ നിശ്ശബ്ദമായ യാത്രാമൊഴിയാണ് കാമുകന്‍ ഇഷ്ടപ്പെടുന്നത്. അത്രമേല്‍ കാമുകിയെ നഷ്ടപ്രണയത്തിന്റെ പേരില്‍ ശല്ല്യപ്പെടുത്താന്‍ ഈ കാമുകന്‍ ഇഷ്ടപ്പെടുന്നില്ല. പ്രണയം വേര്‍പിരിയുമ്പോള്‍ പോലും എന്തൊരു ആര്‍ദ്രതയാണ്.

ഭഗ്നപ്രണയം എന്നും സാഹിത്യത്തെ മഥിച്ച വിഷയം

“.നിന്റെ ഏകാന്തമാം ഓര്‍മ്മ തന്‍ വീഥിയില്‍
എന്നെയെന്നെങ്കിലും കാണും ഒരിയ്‌ക്കല്‍ നീ
എന്റെ കാല്‍പാടുകള്‍ കാണും….
അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിയ്‌ക്കും
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു…
രാത്രി പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍”

കാമുകന്‍ യാത്ര ചോദിച്ചു പിരിഞ്ഞുപോകുന്നുവെങ്കിലും തന്റെ ഉള്ളില്‍ എല്ലാക്കാലത്തും ആ അനശ്വരപ്രേമം അലയടിക്കുമെന്ന് തന്നെയാണ് നായകന്‍ നായികയോട് പറയുന്നത്.

പൂവണിയാത്ത പ്രണയം(unrequited love) എന്നും സാഹിത്യങ്ങളില്‍ എത്രയെഴുതിയാലും മഷിവിറ്റിപ്പോകാത്ത പ്രമേയമാണ്. ഇതേ തകര്‍ന്നുപോകുന്ന ശുദ്ധപ്രണയത്തെക്കുറിച്ച് തന്നെയാണ് ‘ലവ് ഇന്‍ ദ ടൈം ഓഫ് കോളറ’ എന്ന നോവലിലൂടെ അന്തരിച്ച വിഖ്യാത ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്വേസിന് ആധുനിക കാലത്തും എഴുതാന്‍ സാധിച്ചത് ഈ വിഷയം എന്നും തളിര്‍ത്തുപൂത്തുനില്‍ക്കുന്ന ഒന്നായതുകൊണ്ടാണ്.

ബ്രഹ്മാനന്ദന് നഷ്ടപ്പെട്ട ഗാനം

ഇനി ഈ ഗാനത്തിന് പിന്നിലെ മറ്റൊരു കഥ പറയാം. ഈ ഗാനം ആലപിക്കാൻ ദേവരാജൻ മാസ്റ്റർ ഉദ്ദേശിച്ചിരുന്നത് ബ്രന്മാനന്ദനെ ആയിരുന്നു. പക്ഷേ അദ്ദേഹത്തിന് റെക്കോർഡിങ്ങ് സമയത്ത് അസുഖം വന്നതിനാൽ, ദാസേട്ടനെകൊണ്ട് പാടിപ്പിക്കുകയായിരുന്നു. ബാക്കിയെല്ലാം ചരിത്രം.ബ്രന്മാനന്ദൻ തന്നെ പറഞിട്ടുണ്ട്, ഇത് ഈശ്വരന്റെ ഇടപെടൽ ആണെന്ന്. അതായത് ആ ഗാനം ദാസേട്ടനെ അനശ്വരനാക്കാന്‍ പിറന്ന ഒന്നായിരുന്നു. മാത്രമല്ല ആ ഗാനത്തെ അന്വശ്വരമാക്കാൻ ദാസേട്ടനെപ്പോലെ മറ്റാർക്കും കഴിയില്ല എന്നും പലരും വിശ്വ സിക്കുന്നു. ഒരു കാമുകന്റെ പ്രണയനഷ്ടത്തിന്റെ ചുടുനിശ്വാസങ്ങൾ ഇത്ര വികാരവായ്‌പ്പോടെ മറ്റാർക്കെങ്കിലും പാടിഫലിപ്പിക്കാന്‍ കഴിയുമായിരുന്നോ?

എന്തായാലും മലയാളിയുടെ പാട്ടോർമയിൽ എന്നും മറക്കാതെ കുടികൊള്ളുന്ന ഗാനമാണിത്.

Tags: #Kapiraaga#RomanticsongVayalarDevarajanmaster#lovesong#Vayalarramavarma#Sanyasini #Rajahamsam#KJYesudas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Music

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ പരിഹസിച്ചതുള്‍പ്പെടെ ‘ബാഹുബലി’യിലെ ഗാനം വരെ… മങ്കൊമ്പിന്റെ തൂലികയില്‍ പിറന്നത് 700 ഗാനങ്ങള്‍

Entertainment

ദാസേട്ടന്‍ എന്നെ ഇറക്കി വിട്ടു’; അതോടെയാണോ എംജിയ്‌ക്ക് പാട്ട് കൊടുക്കുന്നത്? പ്രിയദര്‍ശന്‍ പറഞ്ഞത്

Entertainment

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

ജയചന്ദ്രന്‍ (ഇടത്ത്)ദേവരാജന്‍ മാസ്റ്റര്‍ (നടുവില്‍) ഇളയരാജ (വലത്ത്)
Mollywood

ദേവരാജന്‍മാസ്റ്ററുടെ മുന്‍പില്‍ എപ്പോഴും നില്‍ക്കുന്ന ഇളയരാജ: ഗായകന്‍ ജയചന്ദ്രന്‍ പറഞ്ഞ കഥ

പുതിയ വാര്‍ത്തകള്‍

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനവിലക്കില്ല, കമ്മിഷന്‍ ഉത്തരവ് നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിച്ച് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക

ബിന്ദുവിന്റെ മരണത്തിലേക്കു നയിച്ചത് വീണ ജോര്‍ജിന്റെയും വാസവന്റെയും നിരുത്തരവാദ സമീപനമെന്ന് ലിജിന്‍ലാല്‍

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ‘മെയ് ഡ് ഇന്‍ ഇന്ത്യ’ കമ്പനികളില്‍ നിന്നും ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി രാജ് നാഥ് സിങ്ങ്

മെഡിക്കല്‍ കോളേജ് ദുരന്തം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് മന്ത്രി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം: പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം പാടില്ലെന്ന ഡി എം ഇയുടെ കത്ത് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies