ന്യൂദല്‍ഹി: പാരിസ് ഒളിമ്പിക്സില്‍ ഇക്കുറി ഗുസ്തിമത്സരത്തിന് പോയത് പ്രിയങ്ക ഗാന്ധി പറഞ്ഞതുകൊണ്ടാണെന്ന് വിനേഷ് ഫൊഗാട്ട്. ഇതോടെ പലരും സമൂഹമാധ്യമങ്ങളില്‍ വിനേഷ് ഫൊഗാട്ടിനെതിരെ പരിഹാസം ചൊരിയുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചട്ടുകമായി വിനേഷ് ഫൊഗാട്ട് അധപതിച്ചു എന്നാണ് പലരുടെയും വിമര്‍ശനം. താരം ഇത്രയ്‌ക്ക് തരം താഴരുതെന്നും പലരും വിമര്‍ശിക്കുന്നു. വാസ്തവത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കാന്‍ വിനേഷ് ഫൊഗാട്ടിനെ തെരഞ്ഞെടുത്തത്. വിനേഷ് ഫൊഗാട്ട് പാരീസ് ഒളിമ്പിക്സില്‍ 50 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകുന്നതും പ്രിയങ്കഗാന്ധിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നിരിക്കെ വിനേഷ് ഫൊഗാട്ട് നടത്തിയ ഈ പ്രസ്താവന കായികരംഗത്തുള്ളവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്.
പാരീസ് ഒളിമ്പിക്സില്‍ ശരീരഭാരം കൂടിയതുകൊണ്ട് പുറത്താക്കപ്പെട്ടതുമുതല്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നു വിനേഷ് ഫൊഗാട്ട്. അവസരം മുതലാക്കി കോണ്‍ഗ്രസ് നേതാക്കള്‍ അവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ത്തു. ഇപ്പോള്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവര്‍ക്ക് സ്ഥാനാര്‍ത്ഥി ടിക്കറ്റും നല്‍കിയിരിക്കുകയാണ്.
വിനേഷിനെക്കൊണ്ട് പി.ടി. ഉഷയ്‌ക്കെതിരെയും കോണ്‍ഗ്രസ് പറയിച്ചു
കോണ്‍ഗ്രസിന് എന്താണോ ആവശ്യം അതെല്ലാം വിനേഷ് ഫൊഗാട്ടിനെക്കൊണ്ട് പറയിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇതോടെ വിനേഷ് ഫൊഗാട്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷയ്‌ക്കെതിരെ ആഞ്ഞടിച്ചത് ഇതിന് ഉദാഹരണമാണ്. അന്ന് പാരിസ് ഒളിമ്പിക്സില്‍ ഫൈനല്‍ റൗണ്ടില്‍ ശരീരഭാരം കൂടി പുറത്താക്കപ്പെട്ട ശേഷം പാരീസിലെ സ്റ്റേഡിയത്തിനടുത്തുള്ള ആശുപത്രിയില്‍ കരഞ്ഞുകിടക്കുമ്പോള്‍ ആശ്വസിപ്പിക്കാന്‍ പി.ടി. ഉഷ ഓടിച്ചെന്നിരുന്നു. എന്നാല്‍ തന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടിയല്ല, തന്നെ ആശ്വസിപ്പിക്കുന്നതായുള്ള ഫോട്ടോ എടുക്കാനാണ് പി.ടി. ഉഷ ചെന്നതെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം വിനേഷ് ഫൊഗാട്ട് നടത്തിയത്. വാസ്തവത്തില്‍ വിനേഷ് ഫൊഗാട്ടിന് വേണ്ടി പി.ടി. ഉഷ സ്പോര്‍ട്സിന്റെ തര്‍ക്കപരിഹാര കോടതിയില്‍ അപ്പീലിനായി ഇന്ത്യയിലെ മികച്ച അഭിഭാഷകനായ ഹരീഷ് സാല്‍വെയെ ആണ് തെരഞ്ഞെടുത്തത്. ശരീരഭാരം കൂടി ഗുസ്തിമത്സരത്തിന്റെ ഫൈനലില്‍ നിന്നും പുറത്തായെങ്കിലും ഒരു വെള്ളിമെഡലിന് വിനേഷ് ഫൊഗാട്ടിന് അര്‍ഹതയുണ്ടെന്നായിരുന്നു ഹരീഷ് സാല്‍വെ വാദിച്ചത്.
എന്നാല്‍ അപ്പീലില്‍ വാദിക്കാന്‍ വിനേഷ് ഫൊഗാട്ടിന് താല്‍പര്യം കാണിച്ചില്ലെന്ന് ഹരീഷ് സാല്‍വെ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നിലും കോണ്‍ഗ്രസ് കരങ്ങളുണ്ടോ എന്ന് സംശയിക്കുന്നു. കാരണം മെഡലുകള്‍ ഒന്നുമില്ലാതെ പാരീസില്‍ നിന്നും തിരിച്ചുവരുന്ന വിനേഷ് ഫൊഗാട്ടിനെയാണ് പ്രിയങ്കയും രാഹുലും കാത്തിരിക്കുന്നത്. അങ്ങിനെയെങ്കില്‍ മാത്രമാണ് അവര്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തുരുപ്പുചീട്ടായി മാറുക. അതിനാല്‍ വിനേഷ് ഫൊഗാട്ടിന്റെ അഭിഭാഷകര്‍ കേസ് വാദിക്കാന്‍ ആവശ്യമായ ഒരു വിവരങ്ങളും നല്‍കിയില്ലെന്ന് ഹരീഷ് സാല്‍വേ പറയുന്നു. ഇതാണ് അപ്പീലിന് പോയപ്പോള്‍ സ്പോര്‍ട്സിന്റെ തര്‍ക്കപരിഹാരകോടതിയില്‍ പരാജയപ്പെടാന്‍ കാരണമായതെന്നും ഹരീഷ് സാല്‍ വേ ചൂണ്ടിക്കാട്ടുന്നു.
ഫൊഗാട്ട് കുടുംബത്തെ പിളര്‍ത്തിയതിന് ഹരിയാനയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്ന് വിനേഷിന്റെ സഹോദരി ബബിത ഫൊഗാട്ട്
അതേ സമയം വിനേഷ് ഫൊഗാട്ടിന്റെ കുടുംബവും അവര്‍ കോണ്‍ഗ്രസിനെ സന്തോഷിപ്പിക്കാന്‍ നടത്തുന്ന വില കുറഞ്ഞ ആരോപണങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നു. വിനേഷ് ഫൊഗാട്ടിന്റെ സഹോദരി ബബിത ഫൊഗാട്ട് കുറ്റപ്പെടുത്തുന്നത് കോണ്‍ഗ്രസിന്റെ ഹരിയാന നേതാവ് ഭൂപീന്ദര്‍ ഹൂഡയെയാണ്. അദ്ദേഹമാണ് ഫൊഗാട്ട് കുടുംബത്തെ പിളര്‍ത്തിയതെന്നാണ് ബബിത ഫൊഗാട്ടിന്റെ ആരോപണം. ഭൂപീന്ദര്‍ ഹൂഡയെയും പ്രിയങ്ക ഗാന്ധിയെയും ഹരിയാനയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിക്കുമെന്നും ബബിത ഫൊഗാട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: