മലപ്പുറം: പി വി അന്‍വറിനോട് ചില കാര്യങ്ങളില്‍ യോജിപ്പുണ്ടെന്ന് കെ ടി ജലീല്‍ എം എല്‍ എ. എന്നാല്‍ ചില കാര്യങ്ങളില്‍ യോജിപ്പ് ഇല്ല.
ആരോടും പ്രതിബദ്ധയില്ല. അത് കോണ്‍ഗ്രസിനോടുമില്ല, മുസ്ലീം ലീഗിനോടുമില്ല, സിപിഎമ്മിനോടുമില്ല , മുഖ്യമന്ത്രിയോടുമില്ല. അതേസമയം, സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്‍പര്യമെന്നും പി വി അന്‍വര്‍ പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. ഗാന്ധിജിയെ തമസ്‌കരിക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പാര്‍ലമെന്ററി രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു എന്നതിനര്‍ത്ഥം രാഷ്‌ട്രീയ പ്രവര്‍ത്തനവും പൊതുജീവിതവും അവസാനിപ്പിക്കും എന്നല്ലെന്നും ജലീല്‍ വ്യക്തമാക്കി.
കെ ടി ജലീലിന്റെ ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’ എന്ന് പുസ്തകം ഗാന്ധിജയന്തി ദിനത്തില്‍ പുറത്തിറങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: