ബറേലി ; ഹിന്ദു പെൺകുട്ടിയെ പ്രണയത്തിൽ കുടുക്കി മതം മാറ്റിയ കേസിൽ മുഹമ്മദ് ആലിമിന് ജീവപര്യന്തം തടവ് . ബറേലിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് മുഹമ്മദ് ആലിമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായി ഒരു പ്രത്യേക മതത്തിലെ ചില അരാജകത്വ ഘടകങ്ങൾ ഇന്ത്യയ്ക്കെതിരെ ആധിപത്യം സ്ഥാപിക്കുകയാണെന്ന് വിധി പറയവേ കോടതി വ്യക്തമാക്കി.
ലൗ ജിഹാദിന് കീഴിൽ ഹിന്ദു പെൺകുട്ടികളെ കുടുക്കിയെടുക്കുകയും അവരെ മതം മാറ്റുകയും ചെയ്യുന്നത് പാകിസ്ഥാനും ബംഗ്ലാദേശും പോലെയുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും ജഡ്ജി പറഞ്ഞു. ഈ ഗൂഢാലോചനയിൽ വിദേശ ധനസഹായം ഇല്ലെന്ന് തള്ളിക്കളയാനാവില്ല. ഇത് ചെയ്യുന്നത് രാജ്യത്തെ മുസ്ലീം ജനസംഖ്യ വർദ്ധിപ്പിക്കുന്നതിന് വേണ്ടി മാത്രമാണെന്നും ഉത്തരവിൽ പറയുന്നു.
2022 ലാണ് ഹിന്ദുവാണെന്ന് പറഞ്ഞ് ആലം ഹിന്ദു യുവതിയുമായി അടുത്തത് . താൻ ഹിന്ദുവാണെന്ന് പെൺകുട്ടിയെ ബോധ്യപ്പെടുത്തുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തു.
പിന്നീട് ആലം മുസ്ലീമാണെന്ന് മനസിലാക്കിയ യുവതിയെ അശ്ലീല വീഡിയോ വൈറലാക്കുമെന്നും കൊല്ലുമെന്നും മുഹമ്മദ് ആലം ഭീഷണിപ്പെടുത്താൻ തുടങ്ങി. ഹിന്ദുക്കളെ പരസ്യമായി അധിക്ഷേപിക്കാനും തുടങ്ങി. തുടർന്നാണ് യുവതി ആലത്തിനെതിരെ പോലീസിനെ സമീപിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: