മലപ്പുറം ; നിലമ്പൂരിൽ പി.വി.അൻവറിന്റെ രാഷ്‌ട്രീയ വിശദീകരണ യോഗത്തിനെത്തിയവരിൽ പാർട്ടിയിൽനിന്ന് എത്രപേർ പങ്കെടുത്തുവെന്ന് പരിശോധിക്കാൻ സിപിഎം. . പാർട്ടിയുമായി സഹകരിക്കുന്ന ആയിരക്കണക്കിന് അനുഭാവികൾ അൻവറിന്റെ യോഗത്തിനെത്തിയെന്ന നിഗമനത്തിലാണു സിപിഎം.മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമുള്ള അൻവറിന്റെ ബന്ധങ്ങൾ കഴിഞ്ഞ ദിവസമെത്തിയ ആൾക്കൂട്ടത്തിന് ഒരു കാരണമാണ്.
പദവികൾ വഹിക്കുന്നവരാരും യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന ആശ്വാസം സിപിഎമ്മിനുണ്ട്. സ്വാഗതം പറഞ്ഞ മുൻ ഏരിയ കമ്മിറ്റിയംഗം ഇ.എ.സുകുവിനു 4 വർഷമായി അംഗത്വമില്ല .പഞ്ചായത്തു പ്രസിഡന്റായിരിക്കെ പാർട്ടിയോട് ആലോചിക്കാതെ മണ്ണെടുപ്പിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട പ്രശ്നത്തിലാണ് സുകു പാർട്ടിയുമായി അകന്നതെന്നാണു വിശദീകരണം. കോൺഗ്രസിലായിരുന്ന കാലത്തെ ബന്ധങ്ങളും അൻവറിനെ ആൾക്കൂട്ടം സംഘടിപ്പിക്കാൻ സഹായിച്ചു. എന്താണു പറയാൻ പോകുന്നതെന്ന ആകാംക്ഷയിലെത്തിയവരും കുറവായിരുന്നില്ല
അൻവർ ഉയർത്തുന്ന പ്രശ്നങ്ങൾക്കു സ്വീകാര്യത ലഭിക്കുന്നതിനാൽ അതിനെ ശക്തമായി പ്രതിരോധിക്കാനാണു തീരുമാനം. .ജില്ലയിൽ ഇനി 10 വിശദീകരണ യോഗങ്ങൾ കൂടി നടത്തുമെന്നാണ് അൻവർ പറയുന്നത്.
അതേസമയം മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിനെ താറടിച്ച് കാണിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയതെന്ന് അൻവർ പറഞ്ഞു. ഹിന്ദു പത്രത്തിൽ വാർത്ത വന്ന് ഒരു ദിവസം കഴിഞ്ഞാണ് തിരുത്ത് നൽകിയത്. മുഖ്യമന്ത്രി നേരത്തെ പറഞ്ഞത് തന്നെയാണ് ഹിന്ദുവിലും പറഞ്ഞത്. ഇന്നലെ ആദ്യമായി കരിപ്പൂർ എയർ പോർട്ട് എന്ന് പറഞ്ഞു. മലപ്പുറം ജില്ല എന്നാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും അൻവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: