Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

14 പ്ലോട്ടുകളും തിരിച്ചുകൊടുക്കാമെന്ന് ഭാര്യ; അത് കൂടുതല്‍ വിനയായി; സിദ്ധരാമയ്യയുടെ വീഴ്ചയില്‍ രാഹുലും ഡികെയും ചിരിക്കുന്നു

കര്‍ണ്ണാടകമുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് ചുറ്റും കുരുക്ക് മുറുകുന്നു. ഭാര്യ അടിച്ച സെല്‍ഫ് ഗോളാണ് സിദ്ധരാമയ്യയെ വീഴ്ചയിലേക്ക് പതിക്കാനുള്ള വഴിയൊരുക്കിയതെന്നും പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 11:28 pm IST
in India

ബെംഗളൂരു: കര്‍ണ്ണാടകമുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് ചുറ്റും കുരുക്ക് മുറുകുന്നു. ഭാര്യ അടിച്ച സെല്‍ഫ് ഗോളാണ് സിദ്ധരാമയ്യയെ വീഴ്ചയിലേക്ക് പതിക്കാനുള്ള വഴിയൊരുക്കിയതെന്നും പറയുന്നു. സിദ്ദു എന്ന കോണ്‍ഗ്രസുകാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന സിദ്ധരാമയ്യ എന്ന ജിഹാദികളുടെ നേതാവ് വീഴുമ്പോള്‍ ബിജെപി ക്യാമ്പുകളില്‍ ആഹ്ളാദത്തിമിര്‍പ്പ് ഉയരും പക്ഷെ അത്ര തന്നെ ആഹ്ളാദത്തിലാണ് ഡി.കെ. ശിവകുമാറും രാഹുല്‍ ഗാന്ധിയും. കാരണം രാഹുല്‍ ഗാന്ധിയുടെ മനസ്സിലെ കര്‍ണ്ണാടക മുഖ്യമന്ത്രി ഡികെ
ആയിരുന്നു. കര്‍ണ്ണാടക കോണ്‍ഗ്രസിലെ സമ്മര്‍ദ്ദമായിരുന്നു സിദ്ധരാമയ്യയെ മുഖ്യമന്ത്രി പദത്തില്‍ വാഴിക്കാന്‍ കാരണമായത്.

പണമുണ്ടാക്കാന്‍ വളഞ്ഞ വഴി

ആദ്യം തീരെ വിലയില്ലാത്ത തന്റെ ഭൂമി മൈസൂര്‍ അര്‍ബന്‍ ഡവലപ് മെന്‍റ് അതോറിറ്റി (മുഡ)യെക്കൊണ്ട് എടുപ്പിക്കുന്നു. പിന്നീട് ആ ഭൂമിയ്‌ക്ക് നഷ്ടപരിഹാരമായി വിലക്കൂടുതലുള്ള പ്രദേശത്തെ 14 പ്ലോട്ടുകള്‍ സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാര്‍വ്വതി വാങ്ങുന്നു. എന്നാല്‍ ഈ ഇടപാട് കണ്ടുപിടിച്ചതോടെയാണ് മൈസൂര്‍ ലോകായുക്ത പൊലീസ് പാര്‍വ്വതി, സിദ്ധരാമയ്യയുടെ ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, മല്ലികാര്‍ജുന്‍ സ്വാമിക്ക് മുഡ ഭൂമി വിറ്റ ദേവരാജു എന്നിവര്‍ക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ ഈ കേസില്‍ അന്വേഷണം നടത്തണമെന്ന കര്‍ണ്ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന്റെ റിപ്പോര്‍ട്ടിന് കര്‍ണ്ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം അനുമതിയും നല്‍കിയിരുന്നു.

ഭര്‍ത്താവിനെ രക്ഷിക്കാന്‍ പാര്‍വ്വതി നടത്തിയ നീക്കം അബദ്ധമായി

സംഗതി കുരുക്കാകുമെന്ന് കണ്ടതോടെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യ പാര്‍വ്വതി നടത്തിയ നീക്കം സിദ്ധരാമയ്യയ്‌ക്ക് ശരിക്കും കുരുക്കായി ഭര്‍ത്താവിനെ രക്ഷിയ്‌ക്കാന്‍ വേണമെങ്കില്‍ 14 പ്ലോട്ടുകളും തിരിച്ചെടുത്തുകൊള്ളാന്‍ പാര്‍വ്വതി മൈസൂര്‍ അര്‍ബന്‍ ഡവലപ് മെന്‍റ് അതോറിറ്റി (മുഡ)യോട് അപകേഷിച്ചത് അഴിമതി ചെയ്തു എന്നതിന് തെളിവായെന്ന് ബിജെപി വക്താവ് അമിത് മാളവ്യ പറയുന്നു. ഇഡിയും ലോകായുക്തയും വഴിവിട്ട ഭൂമിയിടപാട് മുഡയില്‍ നടന്നു എന്ന് ആരോപിച്ച് കേസെടുത്തതിന് ശേഷമാണ് പാര്‍വ്വതിയുടെ ഈ പ്രസ്താവന വന്നത്. പാര്‍വ്വതി 14 പ്ലോട്ടുകള്‍ തിരിച്ചുകൊടുക്കാമെന്ന് സമ്മതിച്ചതോടെ പൊതുജനസേവകന്റെ പെരുമാറ്റദൂഷ്യം, വഞ്ചന, കള്ളരേഖ ചമയ്‌ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, ഫണ്ട് തിരിമറി തുടങ്ങിയ കുറ്റങ്ങള്‍ പകല്‍ പോലെ തെളിഞ്ഞിരിക്കുകയാണ്.

സിദ്ധരാമയ്യയുടെ രാജിക്ക് മുറവിളി

തനിക്കെതിരായ വെറുപ്പിന്റെ രാഷ്‌ട്രീയത്തിന്റെ ഇരയാണ് തന്റെ ഭാര്യയെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിലും ഇനി ഊരിപ്പോരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഭൂമി തിരിച്ചുകൊടുക്കുന്നു എന്നാണ് പൊതുജനത്തിന്റെ ചോദ്യം. ഇതിന് മുന്‍പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനും പിടിച്ചുനില്‍ക്കാനാവുമെന്ന് തോന്നുന്നില്ല.

പ്ലോട്ടുകള്‍ തിരിച്ചുകൊടുക്കാമെന്ന ഭാര്യയുടെ സമ്മതം കുറ്റം ചെയ്തതിന്റെ തെളിവാണെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കുക മാത്രമാണ് പോംവഴിയെന്നും കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെടുന്നു.

മൈസൂര്‍ അര്‍ബന്‍ ഡവലപ് മെന്‍റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കലിനാണ് കേസെടുത്തിരിക്കുന്നത്. ലോകായുക്തയ്‌ക്ക് പിന്നാലെ ഇഡി കൂടി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി സ്ഥാനത്ത് സിദ്ധരാമയ്യയ്‌ക്ക് തുടരാനാകുമോ എന്ന ചോദ്യം ശക്തമാവുകയാണ്. മിക്കവാറും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരും എന്നാണ് നിയമവിദഗ്ധരുടെയും രാഷ്‌ട്രീയനിരീക്ഷകരുടെയും വാദം.

മുഖ്യമന്ത്രി കുപ്പായം തുന്നി ഡികെ
വളരെ നാള്‍ കൂടിയുള്ള ഡി.കെ. ശിവകുമാറിന്റെ ആഗ്രഹമാണ് കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനം. ഗാന്ധി കുടുംബം ഇക്കുറി ഡികെയെ മുഖ്യമന്ത്രിയാക്കണമെന്നും തീരുമാനിച്ചതാണ്. എന്നാല്‍ കര്‍ണ്ണാടക കോണ്‍ഗ്രസിലെ ശക്തനായ നേതാവായ സിദ്ധരാമയ്യയ്‌ക്ക് മുന്‍പില്‍ അവര്‍ക്ക് കീഴടങ്ങേണ്ടി വന്നു. എന്തായാലും സിദ്ധരാമയ്യയെ നീക്കി ഡികെ വന്നാലും അദ്ദേഹത്തിന്റെ മുന്നോട്ട് യാത്ര സുഗമമാകില്ല. കാരണം സിദ്ധരാമയ്യ ഒരു വിഷസര്‍പ്പമാണ്. പകരം വീട്ടാന്‍ അവസരം കാത്തിരിക്കുന്ന സര‍്പ്പം.

Tags: KarnatakaSiddaramaiahRahulGandhiHDKumaraswamyMUDAScamDKShivakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

India

വഖഫ് ഭൂമി കൈയേറിയവരിൽ ഏറെയും മുസ്ലീങ്ങൾ തന്നെ ; അല്ലാതെ ഹിന്ദുക്കളോ , ക്ഷേത്രങ്ങളോ അല്ല; കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.