ന്യൂദല്‍ഹി:പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ടെലിഫോണ്‍ സംഭാഷണം നടത്തി
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു മോദിയോട് വിശദീകരിച്ചു.തീവ്രവാദത്തിന് ഒരു രീതിയിലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
പ്രാദേശിക സംഘര്‍ഷം തടയുന്നതിന്റേയും എല്ലാ ബന്ദികളെയും സുരക്ഷിതമായി മോചിപ്പിക്കുന്നതിന്റേയും നിര്‍ണായക ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു
സമാധാനവും സ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിന് പിന്തുണ നല്കാന് ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു
ഭീകരതയെ ഒരു തരത്തിലും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രാദേശിക സംഘര്‍ഷം തടയുന്നത്തിനും എല്ലാ ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്റെ നിര്‍ണായക ആവശ്യകതയും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഇന്ത്യ-ഇസ്രായേല്‍ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഉഭയകക്ഷി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.റോഷ് ഹഷാനയുടെ വേളയില്‍ പ്രധാനമന്ത്രി നെതന്യാഹുവിനും ലോകമെമ്പാടുമുള്ള ജൂതജനതയ്ക്കും പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരാന്‍ നേതാക്കള്‍ സമ്മതിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹുവിനോട് സംസാരിച്ചു. നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ല. പ്രാദേശിക സംഘർഷം തടയുന്നതും,എല്ലാ ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുന്നതും നിർണായകമാണ്. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: