India

2027 ആകുമ്പോഴേക്കും മുസ്ലിം ജനസംഖ്യ കൂടും; അന്ന് യോഗിയെ പുറന്തള്ളുമെന്ന് സമാജ് വാദി എംഎല്‍എ മെഹ്ബൂബ് അലി

Published by

 

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 2027 ആകുമ്പോഴേക്കും മുസ്ലിം ജനസംഖ്യ വര്‍ധിക്കുമെന്നും അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ പുറത്താക്കുമെന്നും സമാജ് വാദി പാര്‍ട്ടി എംഎല്‍എ മെഹ്ബൂബ് അലി. ഇദ്ദേഹത്തിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

 

ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നിന്നും ആറാം തവണയും ജയിച്ച എംഎല്‍എയാണ് മെഹ്ബൂബ് അലി. ഉത്തര്‍പ്രദേശിലെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റം സമാജ് വാദി പാര്‍ട്ടിക്ക് 2027ല്‍ അധികാരം പിടിക്കാന്‍ സഹായകരമാകുമെന്നാണ് മെഹ്ബൂബ് അലിയുടെ പ്രസംഗത്തിന്റെ കാതല്‍.

“2027 ആകുമ്പോഴേക്കും ഉത്തര്‍പ്രദേശില്‍ മുസ്ലിം ജനസംഖ്യ ബിജെപിയെ തുരത്തുന്ന, സമാജ് വാദി പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്ന തലത്തിലേക്ക് ഉയരും”. – മെഹ്ബൂബ് അലി പറയുന്നു “800 വര്‍ഷത്തോളം ഇന്ത്യ ഭരിച്ച മുഗളന്മാര്‍ ഇന്നില്ല. അപ്പോള്‍ ബിജെപി ഇനിയും നിലനില്‍ക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നത് എന്തുകൊണ്ടാണ്?”- മെഹ്ബൂബ് അലി ചോദിക്കുന്നു.

2017ലാണ് ബിജെപി ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ ഭരണം അവസാനിപ്പിച്ച് അധികാരത്തില്‍ വന്നത്. അന്ന് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി. 2022ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് തുടര്‍ഭരണം നേടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2027ല്‍ ആണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക