India

മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണം ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ?: സന്ദീപ് വാചസ്തപതി

Published by

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണം ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ എന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്നും മുഖ്യമന്ത്രിയുടെ ‘ദ ഹിന്ദു’ അഭിമുഖ വിവാദത്തെ പരാമര്‍ശിച്ച് സന്ദീപ് ചോദിച്ചു
സന്ദീപിന്റെ കുറിപ്പ്

പിണറായി വിജയന്‍ എന്ന് വിളിച്ച നാവ് കൊണ്ട് പിആര്‍ വിജയന്‍ എന്ന് മാറ്റി വിളിക്കേണ്ടി വന്നതില്‍ ഒരു ഖേദവുമില്ല. ഞങ്ങളുടെ ബോധ്യം ഇംഗ്ലീഷ് ദേശാഭിമാനി ഊട്ടി ഉറപ്പിച്ചു എന്ന് മാത്രം. പക്ഷേ താങ്കള്‍ ഇരുത്തി ചിന്തിക്കേണ്ട ചില സംഗതികള്‍ ഉണ്ട്.
1. രാജ്യത്തെ ഏറ്റവും പ്രമുഖ ദിനപത്രത്തിന് പോലും പി.ആര്‍ ഏജന്‍സി മുഖാന്തിരമേ മുഖ്യമന്ത്രിയുടെ അഭിമുഖം കിട്ടുകയുള്ളൂ എന്നതാണോ അവസ്ഥ?
2. എന്തിനാണ് ഇങ്ങനെ ഒരു സംവിധാനം?.താങ്കളുടെ ഓരോ അഭിമുഖത്തിനും ഓഫീസിലെ വിശ്വസ്തന്മാര്‍ക്ക് പി.ആര്‍ ഏജന്‍സി കമ്മീഷന്‍ നല്‍കുന്നുണ്ടോ?
3. അഭിമുഖത്തില്‍ താങ്കള്‍ പറയാത്ത കാര്യങ്ങള്‍ പത്രത്തില്‍ അച്ചടിച്ചു വരണം എന്ന് ആരാണ് തീരുമാനിച്ചത്?
4. രണ്ട് ദിവസം മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഇതേ കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞിരുന്നു എന്ന വസ്തുത നിഷേധിക്കുന്നുണ്ടോ?
5. ഉത്തമ ബോധ്യത്തോടെ പറഞ്ഞ കാര്യങ്ങള്‍ ആരെങ്കിലും ഉമ്മാക്കി കാട്ടിയാല്‍ നിഷേധിക്കാന്‍ തക്ക വണ്ണം പിണറായി വിജയന്‍ പേടി തൊണ്ടനാണോ?
6. ഹിന്ദു ദിനപ്പത്രം ‘ ഇന്നലെ’ തന്നെ വിശദീകരണം നല്‍കിയിട്ടും താങ്കളുടെ പ്രസ് സെക്രട്ടറി ഹിന്ദു പത്രത്തോട് ‘ ഇന്ന് ‘ തിരുത്ത് ആവശ്യപ്പെട്ടത് എന്തിനാണ്?
.താങ്കള്‍ക്ക് ഒരിക്കലും ഉത്തരം നല്‍കാന്‍ കഴിയാത്ത ഒരു ചോദ്യം കൂടി….യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ്?ആരാണ് താങ്കളുടെ ഓഫീസ് ഭരിക്കുന്നത്?അതും ഏതെങ്കിലും കമ്പനിയെ ഏല്‍പ്പിച്ചോ?

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by