India

പ്രലോഭനങ്ങൾക്ക് വഴങ്ങി പൂർവ്വികർ മതം മാറി ; തെറ്റ് തിരുത്തി പുതിയ തലമുറ ; നൂറോളം പേർ ഹിന്ദുമതം സ്വീകരിച്ചു

Published by

റായ്പൂർ: പൂർവ്വികർ ചെയ്ത തെറ്റ് തിരുത്തി യുവതലമുറ . പ്രലോഭനങ്ങൾക്ക് വഴങ്ങി മതം മാറിയവരുടെ പുതിയ തലമുറ ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി. സെപ്തംബർ 29 ന് അംബികാപൂരിലെ സർഗുജ ജില്ലാ ആസ്ഥാനത്ത് നടന്ന ഘർ വാപ്സി ചടങ്ങിൽ 22 കുടുംബങ്ങളിൽ നിന്നുള്ള നൂറോളം പേർ സനാതനത്തിലേക്ക് മടങ്ങി. ‘വിശാല ഹിന്ദു രാഷ്‌ട്ര’ എന്ന മൂന്ന് ദിവസത്തെ മതസമ്മേളനത്തിന്റെ അവസാന ദിവസമാണ് പരിപാടി സംഘടിപ്പിച്ചത്.

പുരിയിലെ ഋഗ്വേദ ഗോവർദ്ധൻ മഠത്തിലെ പീതാധീശ്വർ സ്വാമി നിശ്ചലാനന്ദ സരസ്വതി ജി, അഖിൽ ഭാരതീയ ഘർ വാപ്സി കാമ്പയിൻ തലവൻ പ്രബൽ പ്രതാപ് ജുദേവ് ​​എന്നിവർ ചേർന്ന് മടങ്ങിയെത്തിയവരെ ഹാരമണിയിച്ച് സ്വീകരിച്ചു. സുർഗുജയിലെ ഗോത്രവർഗ ആധിപത്യ മേഖലയിൽ അനധികൃത മതപരിവർത്തനത്തിന്റെ ഭീഷണി വളരെക്കാലമായി നിലനിൽക്കുന്നുണ്ട്.

പ്രാദേശിക ആദിവാസി സമൂഹത്തിന്റെ വ്യാപകമായ മതപരിവർത്തനം തടയാൻ, ഹിന്ദു പ്രവർത്തകർ പലപ്പോഴും ഘർ വാപ്സി ചടങ്ങുകൾ സംഘടിപ്പിക്കാറുണ്ട്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by