കൊച്ചി : പീഡനക്കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖിന്റെ വീടിന് മുന്നില്‍ ആഘോഷം. റോഡിലൂടെ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ലഡു വിതരണം ചെയ്തു. ‘നമ്മുടെ സിദ്ദിഖ് സാറിന് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് ലഡു വിതരണം നടന്നത്. ഇന്ന് ഉച്ചയോടെയാണ് നടന് രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ജാമ്യം അനുവദിച്ചത്.
സിദ്ദിഖ് ഞങ്ങളുടെ അയല്‍വാസിയും നാട്ടുകാരനുമാണെന്ന് ലഡു വിതരണം ചെയ്തയാള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹത്തെ ക്രൂശിക്കാന്‍ വേണ്ടി ചെയ്ത പണിയാണിത്. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞുവരും. കേസ് നടക്കട്ടെ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് നമുക്ക് 100 ശതമാനം വിശ്വാസമുണ്ട്. പത്ത് മുപ്പത് വര്‍ഷമായി ഞങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇന്ത്യയുടെ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയിരിക്കുന്നത്’ നാട്ടുകാരന്‍ പറഞ്ഞു.ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ഉപാധികള്‍ എന്തൊക്കെയാണെന്ന് സംബന്ധിച്ച് വിചാരണ കോടതിക്ക് തീരുമാനിക്കാം. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്.
രണ്ടാഴ്ചയ്‌ക്ക് ശേഷം കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. വിചാരണ കോടതി മുന്നോട്ടുവയ്‌ക്കുന്ന വ്യവസ്ഥകള്‍ക്ക് ബാധകമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കാന്‍ കാലതാമസമുണ്ടായത് കണക്കിലെടുത്താണ് കോടതി ഇപ്പോള്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനം എന്തു ചെയ്യുകയാണെന്നും കോടതി ചോദിച്ചു. കേസില്‍ കക്ഷചേരാന്‍ ശ്രമിച്ചവരെ കോടതി ശാസിച്ചു. ഇവര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: