ഇടുക്കി: ജില്ലയില്‍ ഡിജിറ്റല്‍ സര്‍വേയ്ക്കായി ഒന്നാാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വാത്തിക്കുടി, കല്‍കൂന്തല്‍, രാജാക്കാട്, മഞ്ചുമല, ഇരട്ടയാര്‍, ഇടുക്കി, പെരിയാര്‍ എന്നീ വില്ലേജുകളും, രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുത്തിരുന്ന മണക്കാട് വില്ലേജും ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തീകരിച്ച് സെക്ഷന്‍ 9(2) പ്രസിദ്ധീകരിച്ചിട്ടുണ്ട്. വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് വസ്തു സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ സര്‍വെ റിക്കാര്‍ഡുകള്‍ പരിശോധനയ്ക്കായി അതത് വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വെ ക്യാമ്പ് ഓഫീസുകളില്‍ ലഭ്യമാണ്. ഒക്ടോബര്‍ 5 വരെ പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: