ന്യൂദല്‍ഹി : മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല പണം തുടങ്ങിയവ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ പിടികൂടിയത് 150 കിലോ സ്വര്‍ണവും 123 കോടി രൂപയുമാണ്. മുസ്ലിം തീവ്രവാദികള്‍ക്കെതിരായ നടപടി മുസ്ലിം സമുദായത്തിനെതിരെയെന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സ്വര്‍ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വാരസ്യമാണ് ഇപ്പോള്‍ ഉണ്ടായിട്ടുളള ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുഖ്യമന്ത്രി അഭിമുഖത്തില്‍ പറയുന്നു.
അന്‍വറിന്റെ അവകാശവാദങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഇടതുപക്ഷവും പ്രത്യേകിച്ച് സിപിഎമമും എന്നും ആര്‍എസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്.
കേരളത്തിലെ ജനസംഖ്യയില്‍ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്. ഏറെക്കാലമായി ഈ സമുദായങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ നിലവില്‍ ഇവര്‍ എല്‍ഡിഎഫിനെയാണ് പിന്തുണയ്‌ക്കുന്നതെന്ന മുഖ്യമന്ത്രി പറയുന്നു.
ഇത് തെരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നന്നായി അറിയാവുന്ന യുഡിഎഫ് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു.ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന തരത്തില്‍ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക