Kerala

ഒക്ടോബര്‍ 1 വയോജനദിനം: സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഈ പ്രതിജ്ഞയെടുക്കണം

old age day on oct1, this pledge should be taken in govt offices

Published by

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 1ന് അന്താരാഷ്‌ട്ര വയോജന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വയോജനദിന പ്രതിജ്ഞയെടുക്കും. വയോജനദിന പ്രതിജ്ഞ ചുവടെ:
മുതിര്‍ന്ന പൗരന്മാര്‍ നാടിന്റെ അമൂല്യസമ്പത്താണെന്നു ഞാന്‍ മനസ്സിലാക്കുന്നു. അവര്‍ നാടിനു നല്‍കിയ മഹത്തായ സംഭാവനകളെ ഈ വയോജന ദിനത്തില്‍ ഞാന്‍ ആദരപൂര്‍വ്വം നമിക്കുന്നു. ചെറുപ്പത്തില്‍ നാം ഓരോരുത്തരെയും കരുതലോടെ കാത്തവരാണ് അവരെന്നും, പ്രായമാകുമ്പോള്‍ ആ കരുതല്‍ തിരികെ നല്‍കേണ്ടത് നമ്മുടെ കടമയാണെന്നും ഞാന്‍ മനസ്സിലാക്കുന്നു. എന്റെ മാതാപിതാക്കളെയും ഉറ്റ ബന്ധുക്കളെയും അവരുടെ വാര്‍ദ്ധക്യകാലത്ത് എന്റെ കഴിവിന്റെ പരമാവധി പരിപാലിക്കല്‍ എന്റെ കടമയായി ഞാന്‍ തിരിച്ചറിയുന്നു. അവര്‍ അടക്കം ഓരോ മുതിര്‍ന്ന പൗരനും ജീവനുള്ള സുവര്‍ണ്ണ സമ്പാദ്യമാണെന്ന് ഞാന്‍ എപ്പോഴും ഓര്‍മ്മിക്കും. സമൂഹത്തിലെ ഓരോ മുതിര്‍ന്ന പൗരനും ഞാന്‍ കൈത്താങ്ങാകും. തണലേകിയവര്‍ക്ക് തണലാകാന്‍ ഞാന്‍ എന്നും കൈകോര്‍ക്കും. പ്രായാധിക്യം മൂലമുള്ള അവശതകളിലും പ്രയാസങ്ങളിലും അവരെ ഞാന്‍ ചേര്‍ത്തുപിടിക്കും. മുതിര്‍ന്ന പൗരന്മാരോട് എപ്പോഴും ബഹുമാനത്തോടെയും ആദരവോടെയും പെരുമാറുമെന്നും, വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മുതിര്‍ന്ന പൗരന്മാരെ ഞാന്‍ നോവിക്കില്ലെന്നും, വയോജനങ്ങളുടെ ക്ഷേമത്തിനായി ആത്മാര്‍ത്ഥമായി നിലകൊള്ളുമെന്നും ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by