തിരുവനന്തപുരം: വനം മന്ത്രി സ്ഥാനത്ത് നിന്നൊഴിയാമെന്ന് എ കെ ശശീന്ദ്രന്. തോമസ് കെ തോമസിന് അവസരം നല്‍കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജിവയ്ക്കില്ലെന്നും സ്ഥാനമൊഴിയില്ലെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് എ കെ ശശീന്ദ്രന് പറഞ്ഞു.പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാകുന്നത് വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാത്തതിനാലാണ്. ദേശീയ നേതൃത്വമാണ് ഇക്കാര്യം അറിയിക്കേണ്ടത്.
സംസ്ഥാന നേതൃത്വവുമായി ഒരുതരത്തിലുള്ള അഭിപ്രായഭിന്നതയുമില്ലെന്ന് എ കെ ശശീന്ദ്രന് പറഞ്ഞു.പാര്‍ട്ടിക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകണമെന്നാണ് ആഗ്രഹം.
മന്ത്രി സ്ഥാനത്തെ ചൊല്ലി പിടിവലിയായതോടെയാണ് കഴിഞ്ഞ ദിവസം ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ മുംബൈയില്‍ നേതാക്കളുടെ യോഗം വിളിച്ചത്. യോഗത്തില്‍ എന്‍സിപിയുടെ പുതിയ മന്ത്രിയായി തോമസ് കെ തോമസിനെ ഉറപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രി മാറണമെന്ന് നിലപാടില്‍ പി സി ചാക്കോയും തോമസ് കെ തോമസും ഉറച്ച് നിന്നതിനെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാല്‍ മന്ത്രി സ്ഥാനം ഒഴിയില്ലെന്ന നിലപാടാണ് എ കെ ശശീന്ദ്രന് സ്വീകരിച്ചിരുന്നത്. മന്ത്രി സ്ഥാനം ഒഴിഞ്ഞാല്‍ എന്‍ സി പി സംസ്ഥാന അധ്യക്ഷ പദവി നല്‍കണമെന്നും എ കെ ശശീന്ദ്രന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: