കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കുരങ്ങനെ കണ്ടത് പരിഭ്രാന്തി പരത്തി.റണ്‍വേയ്ക്ക് സമീപം വരെ കുരങ്ങനെത്തിയതോടെ സുരക്ഷാ പ്രശനവുമായി.
കുരങ്ങനെ പിടിക്കാനുള്ള ശ്രമം തുടരുന്നു.വനം വകുപ്പ് ജീവനക്കാരാണ് കുരങ്ങനെ പിടിക്കാനെത്തിയത്. ഉച്ചയക്ക് 12 മണിയോടെയാണ് വിമാനത്താവളത്തില്‍ കുരങ്ങനെ കണ്ടത്.
അതിനിടെ തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന് കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി. മൂന്ന് കുരങ്ങുകളും മൃഗശാലാ വളപ്പിലെ മരത്തിന് മുകളില്‍ ഉണ്ട്.
ഇവയില്‍ ഒരെണ്ണം മൂന്ന് മാസം മുന്‍പ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങാണ്. മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ലാത്തതിനാല്‍ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം . അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: