കോട്ടയം: മലയാള സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം പൊന്‍കുന്നം പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഹേമ കമ്മിറ്റിക്ക് മൊഴി നല്കിയ യുവതിയുടെ പരാതിയിലാണ് കേസ്.
ഹേമ കമ്മിറ്റിക്കു മുമ്പാകെ മൊഴി നല്‍കിയവരെ അന്വേഷണസംഘം നേരില്‍ കാണുകയും പരാതി നല്കിയാല് കേസെടുക്കുകയുമാണ് ചെയ്യുന്നത്.ഇതിലൊരു യുവതിയുടെ പരാതിയിലാണ് മേക്കപ്പ്മാനെതിരെ 354 വകുപ്പു പ്രകാരം പൊന്‍കുന്നം പൊലീസ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
മേക്കപ്പ് മാനേജര്‍ സജീവനെതിരെയാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കൊല്ലം സ്വദേശിനായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നല്കിയ പരാതിയിലാണ് കേസ്.
ഈ മാസം 23 നാണ് പൊന്‍കുന്നം പൊലീസ് കേസെടുത്തത്. 2013ല്‍ പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.
ഇരയുടെ മൊഴി രേഖപ്പെടുത്തി .കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഇതുവരെ ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് സ്വീകരിച്ച നടപടികള്‍ പ്രത്യേക അന്വേഷണസംഘം മൂന്നാം തീയതി ഹൈക്കോടതിയെ അറിയിക്കും.
കൊല്ലത്തും കോട്ടയത്തുമാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ആയ പുരുഷന്മാര്ക്കെതിരെ കേസെടുത്തിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: