കോട്ടയം: കേരളത്തിലെ റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിന് മുന്തിയ പരിഗണന ലഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന്റെ ഉറപ്പ്.
കോട്ടയം ഉള്‍പ്പടെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യവികസനം, ട്രെയിനുകള്‍ക്ക് കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിയും വിധത്തില്‍ ട്രാക്കുകളുടെ നവീകരണം, യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കുവാന്‍ ആവശ്യമായ ഇടപെടലുകളും നടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന് നല്കിയ നിവേദനത്തിന് മറുപടിയായാണ് റെയില്‍വെ മന്ത്രിയുടെ പ്രതികരണം.
എറണാകുളം സ്റ്റേഷനില്‍ അനുഭവപ്പെടുന്ന സ്റ്റേ തീവണ്ടികളുടെ തിരക്ക് കുറയ്ക്കുന്നതിന് സര്‍വ്വീസുകള്‍ കോട്ടയത്തേക്ക് നീട്ടണമെന്ന ആവശ്യം തള്ളിക്കളഞ്ഞിട്ടില്ലെന്നും പരിഗണനയിലുണ്ടെന്നുമാണ് റെയില്‍വേ അധികൃതരും പറയുന്നത്. കോട്ടയം സ്റ്റേഷന്റെ നവീകരണം പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ എറണാകുളത്തിന് ആശ്വാസമകുമെന്നാണ് സൂചന. കോട്ടയത്തെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ് ലഭ്യമാകുന്ന നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: