Football

സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ്

Published by

ഗുവാഹത്തി: സീസണിലെ ആദ്യ എവേ മത്സരത്തില്‍ തോല്‍വി പിണയാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകമായ ഗുവാഹത്തിയിലെ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ആതിഥേയരാണ് കൂടുതല്‍ ആധിപത്യം പുലര്‍ത്തിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.

ഗോളില്ലാതെ അവസാനിച്ച ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സമനില കണ്ടെത്തിയത്. കളിക്ക് 58 മിനിറ്റായപ്പോള്‍ അലെയ്ദിന്‍ അജറായെ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. ഒമ്പത് മിനിറ്റ് ശേഷം നോഹ് സദോയി നേടിയ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തി. കളിയുടെ 82-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് പത്ത് പേരായി ചുരുങ്ങിയത് ബ്ലാസ്റ്റേഴ്‌സിന് മുതലാക്കാനായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by