Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ന് ലോക വിവര്‍ത്തന ദിനം: കിളിമൊഴികള്‍ മൊഴി മാറ്റിയപ്പോള്‍

താര ഗാന്ധി എഡിറ്റ് ചെയ്ത സാലിം അലിയുടെ 'Words for Birds' എന്ന പുസ്തകത്തിന്റെ വിവര്‍ത്തനാനുഭവങ്ങള്‍

Janmabhumi Online by Janmabhumi Online
Sep 30, 2024, 05:37 am IST
in Main Article
താര ഗാന്ധി, എസ്. ശാന്തി

താര ഗാന്ധി, എസ്. ശാന്തി

FacebookTwitterWhatsAppTelegramLinkedinEmail

എസ്. ശാന്തി

1941 നും 1985 നും ഇടയ്‌ക്ക് സാലിം അലി നടത്തിയ 35 റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരമായ താര ഗാന്ധി എഡിറ്റ് ചെയ്ത സാലിം അലിയുടെ ‘Words for Birds’ 2022 ജൂണ്‍ മാസത്തിലാണ് തര്‍ജ്ജമ തുടങ്ങിയത്.

സാലിം അലി എന്ന പക്ഷി നിരീക്ഷകനെക്കുറിച്ചുള്ള പല ധാരണകളും മാറ്റാന്‍ അദ്ദേഹം നടത്തിയ ഈ പ്രഭാഷണങ്ങള്‍ എന്നെ പ്രേരിപ്പിച്ചു. 44 വര്‍ഷങ്ങളിലൂടെ നടത്തിയ ഈ പ്രഭാഷണങ്ങളില്‍ സാലിം അലി എന്ന പ്രകൃതി പര്യവേക്ഷകനില്‍ കാലം വരുത്തിയ മാറ്റവും കണ്ടു. പക്ഷികളെ വെടി വയ്‌ക്കാനും കൗതുകത്തിനായി നിരീക്ഷിക്കാനും ഇഷ്ടപ്പെട്ട സാലിം എന്ന ബാലന്‍ എങ്ങനെ തികഞ്ഞ പ്രകൃതി പരിരക്ഷകനായും പരിസ്ഥിതി ജ്ഞാനിയായും പരിണമിച്ചു എന്നും മനസ്സിലാക്കാന്‍ ഈ വിവര്‍ത്തനം സഹായിച്ചു. അതിനേക്കാളുപരി ഭാരതത്തിലെ മാത്രമല്ല, ലോകത്തിലെ പക്ഷികള്‍ക്കും വന്യജീവികള്‍ക്കും വന്യപ്രകൃതിക്കും വരുന്ന മാറ്റങ്ങളുടെ ദുരന്തകഥയും ഈ പ്രഭാഷണങ്ങളില്‍ വായിച്ചെടുത്തു.

വിവര്‍ത്തനം ചെയ്തു തുടങ്ങിയപ്പോഴാണ് അതെത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസ്സിലായത്. പഴയ കാലത്തെ ബ്രിട്ടീഷ് ഇംഗ്ലീഷ്. ഒരു വാചകത്തില്‍ തന്നെ വ്യത്യസ്ത ആശയങ്ങളും അലങ്കാരങ്ങളും രൂപകങ്ങളും ഇടകലര്‍ത്തി പറയുന്ന കൗതുകകരമായ രീതി. ഇതിനൊക്കെ പുറമേ സാലിം അലിയുടെ പ്രകൃത്യാ ഉള്ള നര്‍മ്മം. ഭാഷ പോലെ തന്നെ നര്‍മ്മവും ബ്രിട്ടീഷ്. വായിക്കാന്‍ നല്ല രസം. പക്ഷേ മലയാളത്തിലാക്കുക അസാധ്യം. ചാര്‍ളി ചാപ്ലിന്റെ ഷൂസുകളെയും കിപ്ലിങ്ങിന്റെ ജങ്കിള്‍ ബുക്കിലെ ഡിര്‍സിയെയും മറ്റും പക്ഷികളെ വിവരിക്കാന്‍ ഉപയോഗിക്കുന്ന രീതിയുടെ രസികത്വം വാസ്തവത്തില്‍ മൊഴിമാറ്റത്തില്‍ നഷ്ടപ്പെടുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു.

പിടി തരാത്ത വാക്കുകള്‍

എല്ല ഫ്രാന്‍സിസ് സാന്‍ഡേഴ്‌സിന്റെ തര്‍ജ്ജമയില്‍ നഷ്ടപ്പെട്ടത് (Lost in Translation by Ella Frances Sanders) എന്ന നോവലാണ് ഇടയ്‌ക്കിടയ്‌ക്ക് ഞാന്‍ ഓര്‍മ്മിച്ചത്. മൊഴിമാറ്റാനാവാത്ത വാക്കുകളുടെ ഒരു സംഗ്രഹമാവുമോ ഈ കിളിമൊഴി എന്നും ഭയപ്പെട്ടു. പച്ചിലച്ചാര്‍ത്തിലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന്നതിനെയോ ദീര്‍ഘദൂര ദേശാടനം തുടങ്ങുന്നതിനു മുന്‍പ് പക്ഷികള്‍ക്കുണ്ടാവുന്ന വല്ലാത്തൊരു അക്ഷമയെയോ അസ്വസ്ഥതയെയോ വിവരിക്കാന്‍ മലയാളത്തില്‍ വാക്കുകള്‍ തേടി ഒരുപാടലഞ്ഞു. ഒരു ഭാഷയെ പൂര്‍ണ്ണവും സുന്ദരവുമാക്കുന്ന, രുചികരവും മധുരവുമാക്കുന്ന വാക്കുകള്‍ ആ ഭാഷയ്‌ക്ക് മാത്രം സ്വന്തം. ആ ഭാഷ സംസാരിക്കുന്നവരുടെ സംസ്‌കാരവും വിദേശിയായ വിവര്‍ത്തകയ്‌ക്ക് അന്യം.

പിടി തരാത്ത, മെരുങ്ങാത്ത, വിവര്‍ത്തനത്തിനോ വ്യാവര്‍ത്തനത്തിനോ വഴങ്ങാത്ത, വാക്കുകള്‍, ആശയങ്ങള്‍… Field work, landscape, Natural History, sports hunting എന്നിങ്ങനെ പല വാക്കുകളും മലയാളത്തില്‍ ഒരൊറ്റ വാക്കില്‍ പറയാന്‍ കഴിയാത്തതിനാല്‍ അവയെ നീട്ടി വിശദീകരിച്ചു പറയേണ്ടി വന്നു. ചില വാക്കുകള്‍ ഈയിടെയായി എല്ലാവരും ഇംഗ്ലീഷില്‍ത്തന്നെ പറയാന്‍ തുടങ്ങിയിരിക്കുന്നത് നല്ലൊരു മാറ്റമായി കരുതാം. പൊതുവെ ഇംഗ്ലീഷില്‍ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന സാലിം അലിയുടെ ഭാഷ മലയാളത്തിലാക്കാന്‍ എനിക്ക് നൈപുണ്യമില്ല എന്നും തോന്നി.

ഡോ.സാലിം അലിയുടെ പേര് ഉച്ചരിക്കുന്നത് സാലിം എന്നാണോ സലീം എന്നാണോ എന്നതായിരുന്നു ആദ്യത്തെ സംശയം. പലരോടും അന്വേഷിച്ചപ്പോള്‍ സാലിം എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത് എന്നറിയാന്‍ കഴിഞ്ഞു. Zai Whitaker എഴുതിയ The Birdman of India എന്ന കുട്ടികള്‍ക്കായുള്ള പുസ്തകത്തിന്റെ അവലോകനത്തിന്റെ തുടക്കത്തില്‍ തന്നെ സലീം അലി എന്നല്ല സാലിം അലി എന്നാണ് ഏറ്റവും മഹാനായ പക്ഷിശാസ്ത്രജ്ഞന്റെ പേര് എന്ന് എടുത്തു പറയുന്നുണ്ട്. Words for Birds എന്ന ലളിതസുന്ദര തലക്കെട്ട് എങ്ങനെ മലയാളത്തിലാക്കും എന്നതായിരുന്നു അടുത്ത പ്രശ്‌നം. പക്ഷികള്‍ക്കു വേണ്ടി പറഞ്ഞ വാക്കുകള്‍ എന്ന അക്ഷരാര്‍ത്ഥത്തിലുള്ള തര്‍ജ്ജമ അരോചകമായി തോന്നി. പിന്നീടാണ് ‘കിളിമൊഴി’ എന്ന ശീര്‍ഷകം തിരഞ്ഞെടുത്തത്. കിളിമൊഴി എന്നാല്‍ കിളികളുടെ മൊഴി എന്നല്ലേ എന്ന സംശയം തോന്നി. എങ്കിലും തലക്കെട്ടിനു താഴെ ‘പക്ഷികള്‍ക്കു വേണ്ടി 35 ഭാഷണങ്ങള്‍’ എന്നു കൂടി ചേര്‍ത്തു.

ഏകാന്തനായ മനുഷ്യന്റെ ഹൃദയഹാരിയായ ലോകം

സാലിം അലി വിവരിക്കുന്ന പല പക്ഷികളുടെയും ഇംഗ്ലീഷ് പേരുകളും ശാസ്ത്രീയനാമവും അവരുടെ വര്‍ഗീകരണവും വലിയ മാറ്റത്തിന് വിധേയമാവുകയാണ്. അതുകൊണ്ടു തന്നെ ശരിയായ മലയാളം പേരുകളും ബ്രാക്കറ്റില്‍ സാലിം അലി പറയുന്ന ഇംഗഌഷ് പേരും കൊടുക്കുകയാണ് ചെയ്തത്. ഭാഗ്യവശാല്‍ കേരളത്തിലെ പക്ഷികളുടെ ഇന്നുപയോഗിക്കപ്പെടുന്ന മലയാളം പേരുകളുടെ പട്ടിക സമയത്തു തന്നെ ലഭിച്ചു. സാലിം അലിയുടെ പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്തതിന് കിട്ടിയ ഏറ്റവും വലിയ പ്രയോജനം പക്ഷികളുടെ, ശാസ്ത്രീയമായി മാത്രമല്ല രാഷ്‌ട്രീയമായും ശരിയായ, പുതിയ പേരുകള്‍ പഠിക്കാന്‍ കഴിഞ്ഞു എന്നതാണ്.

ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ പല കാലഘട്ടങ്ങളില്‍ വിവിധ റേഡിയോ നിലയങ്ങളിലൂടെ പ്രക്ഷേപണം ചെയ്ത പ്രഭാഷണങ്ങള്‍ ആയതു കൊണ്ട് ഓരോന്നും സമ്പൂര്‍ണ്ണമാണ്. അതിനാല്‍ ചില ആശയങ്ങളും സംഭവങ്ങളും ആവര്‍ത്തിച്ചു പ്രതിപാദിക്കപ്പെടുന്നുമുണ്ട്. ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് വായിക്കാനുള്ളതല്ല ഈ പുസ്തകം. കൗതുകം തോന്നുന്ന ഏതു ലേഖനവും എവിടെ നിന്നും എടുത്തു വായിക്കുന്നതാണ് രസകരവും വിജ്ഞാനപ്രദവും. സാലിം അലിയുടെ അറിവിന്റെയും പക്ഷിസ്‌നേഹത്തിന്റെയും പരിരക്ഷണ പ്രതിബദ്ധതയുടെയും അമ്പതു വര്‍ഷത്തെ വളര്‍ച്ച ഹൃദയസ്പര്‍ശിയാണ്.

കുട്ടിക്കാലത്തേ അമ്മയും അച്ഛനും

മരിച്ചുപോയ, വളരെ കുറച്ചു കാലം പൂര്‍ണ്ണമായ പിന്തുണ നല്‍കി സ്‌നേഹിച്ച ജീവിതപങ്കാളിയെയും നഷ്ടപ്പെട്ട ഏകാന്തനായ ഒരു മനുഷ്യന്റെ വ്യസനവും വ്യഥകളും മറക്കാന്‍ പക്ഷികളുടെയും വന്യജീവികളുടെയും പര്‍വ്വതങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും കാടുകളുടെയും അതിമനോഹരവും ഹൃദയഹാരിയുമായ ലോകം സാലിമിനെ എത്രകണ്ട് സഹായിച്ചു എന്ന് ഈ ലേഖനങ്ങളില്‍ വായിക്കാം. ആഴത്തില്‍ വേദനിപ്പിക്കുന്ന മറ്റൊരു കാര്യം നമ്മുടെ ഭൂപ്രദേശങ്ങള്‍ക്കും ആവാസവ്യവസ്ഥകള്‍ക്കും വന്യജീവനും സാലിം അലിയുടെ കാലത്തിനു ശേഷം വന്ന മാറ്റമാണ്. ഈ മാറ്റം അദ്ദേഹത്തെയും വേദനിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ എണ്ണം നിയന്ത്രിക്കാനോ കൃഷിഭൂമികള്‍ സംരക്ഷിക്കാനോ ഒന്നും ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കൊല്ലരുത് എന്നു അദ്ദേഹം എടുത്തെടുത്തു പറയുന്നുണ്ട്.

വിവര്‍ത്തനത്തിലൂടെ നേടിയ വലിയ പാഠം

മനുഷ്യന്റെ കാലം അതിദ്രുതം അവസാനിക്കുകയാണ് എന്ന മുന്നറിയിപ്പോടെ അവസാനിപ്പിക്കുന്ന അവസാനത്തെ പ്രഭാഷണം ആയിരിക്കണം വളരെ ശ്രദ്ധയോടെയും ആദരവോടെയും തര്‍ജ്ജമ ചെയ്ത ലേഖനം.

വളര്‍ത്തുമൃഗങ്ങളുടെ പ്രത്യുല്പാദന പ്രക്രിയയില്‍ ഇടപെടാന്‍ കഴിവുള്ള മനുഷ്യന്റെ ശാസ്ത്രം മനുഷ്യന്റെ ജനസംഖ്യയെ നിയന്ത്രിക്കാനുള്ള ജനിതക എന്‍ജിനിയറിങ് ശാസ്ത്രസാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ശ്രദ്ധ കൊടുക്കണം എന്നു പറയുന്ന ഭാഗത്തില്‍ ഒളിപ്പിച്ചുവെച്ച നര്‍മ്മം അപാരം തന്നെ. പ്രകൃതി തരുന്ന സൂചനകള്‍ക്കു നേരെ കണ്ണടക്കാന്‍ പാടില്ല എന്ന കാവ്യനീതിയും അവസാനലേഖനത്തിന്റെ ഹൃദയത്തില്‍ സാലിം അലി പ്രതിഷ്ഠിച്ചിരിക്കുന്നു.

തര്‍ജ്ജമ ചെയ്യുന്ന ആള്‍ ഏറ്റവും വലിയ അതീന്ദ്രിയവാദി ആണെന്ന് പറയാറുണ്ട്. തര്‍ജ്ജമ ചെയ്യുന്ന ആള്‍ക്ക് യഥാര്‍ത്ഥ കവിതയെ, സാഹിത്യത്തെ കൊന്നു കൊലവിളിക്കാന്‍ ആവും. എങ്കിലും ബംഗാളിയില്‍ നിന്നും ഉര്‍ദുവില്‍ നിന്നും സ്പാനിഷില്‍ നിന്നും ഫ്രഞ്ചില്‍ നിന്നും ജര്‍മനില്‍ നിന്നുമൊക്കെ തര്‍ജ്ജമ ചെയ്ത കൃതികളായിരിക്കും നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടാവുക. വിവര്‍ത്തനം എന്നത് വളരെ ആത്മാര്‍ത്ഥതയോടെ, ചുമതലാബോധത്തോടെ, എഴുത്തുകാരോടും അവര്‍ പറയുന്ന കഥകളോടും ആദരവോടെ മാത്രമേ ചെയ്യാവൂ എന്ന വലിയ പാഠമാണ് ഞാന്‍ ഇതിലൂടെ പഠിച്ചത്.

 

Tags: World Translation DayTara GandhiWords for Birds#Salim Ali
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രതിഷേധം രൂക്ഷം:തെറ്റായ ഇന്ത്യന്‍ ഭൂപടം പിന്‍വലിച്ച് കോണ്‍ഗ്രസ്

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ-ഡി വൈ എഫ് ഐ മാര്‍ച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാന്‍ നോക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയില്‍ താമസിക്കുന്ന തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)

ചൈനയ്‌ക്ക് ഇനി ഉറക്കമില്ലാ രാത്രികള്‍; പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്ന് ദലൈലാമ; അംഗീകാരം മുന്‍കൂട്ടിവാങ്ങണമെന്ന് ചൈന; പറ്റില്ലെന്ന് ദലൈലാമ

രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമെന്ന വാദവുമായി മന്ത്രി ബിന്ദു

കേന്ദ്ര മാര്‍ഗനിര്‍ദ്ദേശത്തിന് സംസ്ഥാനം വഴങ്ങി, ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ട് രൂപീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകൂടല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖര്‍

അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് ജൂലൈ 3 മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കല്‍ ഡിഗ്രി : വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പരിശോധിക്കാം, തിരുത്താം

സയന്‍സ് സിറ്റി ഒന്നാംഘട്ട ഉദ്ഘാടനം വ്യാഴാഴ്ച, പ്ലാനറ്റേറിയവും വെര്‍ച്വല്‍ റിയാലിറ്റി തീയേറ്ററുകളും മുഖ്യ ആകര്‍ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies