ചെന്നൈ: ഉദയനിധി സ്റ്റാലിന് മന്ത്രിപദം വഹിക്കാനുള്ള പക്വതയില്ലെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് ഉപാധ്യക്ഷൻ നാരായണൻ തിരുപ്പതി. അടുത്തിടെ സംസ്ഥാന സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെയും മന്ത്രി ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി ഉയർത്തിയതിനെയും വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രി സ്ഥാനം മാത്രമല്ല മന്ത്രിപദവും വഹിക്കാനുള്ള പക്വതയില്ലെന്ന് ബിജെപി നേതാവ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
” മന്ത്രിമാരെയോ ഉപമുഖ്യമന്ത്രിമാരെയോ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ അധികാരമാണ്, തങ്ങൾ അത് നിഷേധിക്കുന്നില്ല. അദ്ദേഹത്തിന് എല്ലാ അവകാശവും ഉണ്ട്. പക്ഷേ, ഉപമുഖ്യമന്ത്രി മാത്രമല്ല മന്ത്രിയാകാനുള്ള പക്വത ഉദയനിധി സ്റ്റാലിനില്ല. സനാതനധർമ്മം ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ് ഒരു വ്യക്തി മന്ത്രിയാകുന്നു, അദ്ദേഹത്തിന് എങ്ങനെ ഉപമുഖ്യമന്ത്രിയാകാനാകും “- തിരുപ്പതി ചോദിച്ചു.
ഇതിനു പുറമെ 417 ദിവസം ജയിലിൽ കിടന്ന സെന്തിൽ ബാലാജി എന്ന മന്ത്രിയെ ലഭിക്കാൻ പോകുന്നത് സർക്കാരിന് നാണക്കേടായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഡിഎംകെ നേതാവും സംസ്ഥാന മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ശനിയാഴ്ചയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിയത്. സംസ്ഥാന സർക്കാരിലെ സുപ്രധാന മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് പ്രഖ്യാപനം.
സെന്തിൽ ബാലാജിയെ വീണ്ടും തമിഴ്‌നാട് മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനും പുനസംഘടന സാക്ഷ്യം വഹിച്ചു. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ബാലാജി ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: