ബെംഗളൂരു: കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബെംഗളൂരു എഫ്‌സി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. കളിച്ച മുന്ന് കളികളിലും ജയിച്ച് ഒമ്പത് പോയിന്റുമായാണ് ബെംഗളൂരു പഞ്ചാബ് എഫ്‌സിയെ മറികടന്ന് ഒന്നാമതെത്തിയത്. പഞ്ചാബിന് മുന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ രണ്ടാമതാകുകയായിരുന്നു.
മോഹന്‍ ബഗാനെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടിയ ബെംഗളൂരു രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോള്‍ നേടി.
കളിയുടെ ഒമ്പതാം മിനിറ്റില്‍ എഡ്ഗാര്‍ മെന്‍ഡെസ് ആണ് ആദ്യ ഗോള്‍ നേടിയത്. 11 മിനിറ്റിന് ശേഷം സുരേഷ് സിങ് വാംഗിയം ബംഗളൂരു ലീഡ് വര്‍ദ്ധിപ്പിച്ചു. രണ്ടാം പകുതി തുടങ്ങി 50-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മായകന്‍ സുനില്‍ ഛേത്രി ആണ് ബെംഗളൂരുവിനായി മൂന്നാം ഗോള്‍ നേടിയത്.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ ജയിച്ച് ഒഡീഷ എഫ്‌സി സീസണിലെ ആദ്യ ലീഗ് ജയം നേടി. മൂന്നാം ജയം തേടിയിറങ്ങിയ ജംഷെഡ്പുര്‍ എഫ്‌സിയെ തോല്‍പ്പിച്ചാണ് ഒഡീഷ ആദ്യ വിജയം കൊയ്തത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഒഡീഷ വിജയം. ആദ്യ പകുതിയില്‍ തന്നെ ആതിഥേയര്‍ രണ്ട് ഗോളും നേടി. 20-ാം മിനിറ്റില്‍ ഡീഗോ മൗറീഷിയോ ഡെഡ്‌ലോക്ക് ബ്രേക്ക് ചെയ്തു. ആദ്യ പകുതി പിരിയും മുമ്പേ 42-ാം മിനിറ്റില്‍ മോര്‍ട്ടാദാ ഫാളിലൂടെ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയില്‍ ജംഷെഡ്പുര്‍ ആശ്വാസം കണ്ടെത്തിയത് മോര്‍ട്ടാദാ ഫോളിന്റെ ദാനഗോളിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: