ന്യൂദല്‍ഹി: അഗ്നിപഥ് സ്‌കീമിന് കീഴില്‍ അഗ്‌നിവീറുകള്‍ക്കായി റിസര്‍വേഷന്‍ പ്രഖ്യാപിച്ച ആദ്യത്തെ കമ്പനിയായി ബ്രഹ്മോസ് എയ്റോസ്പേസ് മാറി.
ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്ന് 1998ല്‍ രൂപീകരിച്ച ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ ആസ്ഥാനം ന്യൂദല്‍ഹിയിലാണ്. ഭാരതത്തിന് കമ്പനിയില്‍ 70 ശതമാനം ഓഹരിയുണ്ട്. സാങ്കേതികവും പൊതുവായതുമായ ഒഴിവുകളില്‍ 15 ശതമാനമെങ്കിലും കമ്പനി അഗ്‌നിവീറുകള്‍ക്കായി സംവരണം ചെയ്യും. ഔട്ട്സോഴ്സ് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ്, സെക്യൂരിറ്റി റോളുകളുടെ 50 ശതമാനവും അനുവദിക്കുമെന്ന് ബ്രഹ്മോസ് എയ്റോസ്പേസ് ഡെപ്യൂട്ടി സിഇഒ ഡോ. സഞ്ജീവ് കുമാര്‍ ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: