ഡോ.അജയ്.എ.കെ.
ഹൃദയാരോഗ്യത്തെ കുറിച്ച് അറിയുക, ഹൃദയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നീ ആശയങ്ങളോട് കൂടിയാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന് സപ്തംബര്‍ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. പ്രായഭേദമന്യേ ഹൃദ്രോഗവുമായി ബുദ്ധിമുട്ടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ചിട്ടയായ ജീവിതശൈലീ, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, കൃത്യവും സമയോചിതവുമായ രോഗനിര്‍ണയം, ആധുനിക വൈദ്യശാസ്ത്ര ചികിത്സ എന്നിവ വഴി ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാനും നിയന്ത്രണവിധേയമാക്കാനും
സാധിക്കും. ഹൃദ്രോഗ ചികിത്സയില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ വന്ന പുരോഗതി ഏറെ പ്രതീക്ഷാവഹമാണ്.
ജീവിതശൈലീ ഹൃദ്രോഗങ്ങള്‍ ഈ കാലഘട്ടത്തില്‍ അനുദിനം വര്‍ധിച്ചു വരുന്നു. കൊറോണറി ധമനികളെ ബാധിക്കുന്ന രോഗങ്ങള്‍, ഹൃദയ വാല്‍വുകളെ ബാധിക്കുന്ന രോഗങ്ങള്‍, റൂമാറ്റിക്ക് ഹൃദ്രോഗങ്ങള്‍, കുട്ടികളിലും മുതിര്‍ന്നവരിലും ജന്മനാ കാണുന്ന ഹൃദ്രോഗങ്ങള്‍, ഹൃദയ പേശികള്‍ക്ക്-മസിലുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍- ബലക്ഷയം, ഹൃദയമിടിപ്പിലും താളത്തിലും ഉണ്ടാകുന്ന തകരാറുകള്‍, കണ്ടക്ഷന്‍ പ്രശ്നങ്ങള്‍, അന്യൂറിസം തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന ഹൃദ്രോഗങ്ങള്‍. വൃക്ക, കരള്‍, ശ്വാസകോശം, തലച്ചോര്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങളുടെയും മറ്റു രോഗങ്ങളുടെ സങ്കീര്‍ണതകള്‍ കാരണവും ഉണ്ടാകുന്ന ഹൃദ്രോഗങ്ങളും നിരവധിയാണ്. ശരീരത്തിന്റെ വികലമായ പ്രതിരോധശേഷിയുടെ ഭാഗമായി ഓട്ടോ-ഇമ്മ്യൂണ്‍ ഹൃദ്രോഗങ്ങളും കണ്ടു വരുന്നു.
ഹോമിയോപ്പതിയിലും ഹൃദ്രോഗചികിത്സ ലഭ്യമാണ്. നോണ്‍ ഇന്‍വേസീവ് കാര്‍ഡിയോളജി ചികിത്സയാണ് നല്‍കുന്നത്. ഇ.സി.ജി, ടി എം ടി, എക്കോകാര്‍ഡിയോഗ്രാം, ഹോള്‍ട്ടര്‍ മോണിറ്ററിങ്, ആന്‍ജിയോഗ്രാം, എംആര്‍ഐ, വിവിധ രക്ത പരിശോധനകള്‍ തുടങ്ങി ഇന്ന് ലഭ്യമായിട്ടുള്ള എല്ലാ രോഗനിര്‍ണയ ഉപകരണങ്ങളുടെയും ഉപാധികളുടെയും സഹായത്തോടെയാണ് കാര്‍ഡിയോവാസ്കുലാര്‍ ഹോമിയോപ്പതി ചികിത്സ ലഭ്യമാക്കുന്നത്.
കൃത്യമായ രോഗനിര്‍ണ്ണയം വഴി അത്യാഹിത വിഭാഗത്തിലേക്ക് രോഗികളെ റഫര്‍ ചെയ്യുക. നോണ്‍ ഇന്‍വേസീവ് കാര്‍ഡിയോളജിയുടെ പരിധിക്കുള്ളില്‍നിന്ന്, ഹോമിയോപ്പതിയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ രോഗിയെ ചികിത്സിക്കാന്‍ കാര്‍ഡിയോവാസ്കുലര്‍ ഹോമിയോപ്പതി ട്രീറ്റ്മെന്റ് പ്രോട്ടോക്കോളുകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സ സഹായിക്കുന്നു. ആരോഗ്യവാനായ ഒരു വ്യക്തിയെ ഹൃദ്രോഗത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ള, എന്നാല്‍ ജീവിതശൈലി കൊണ്ടും ആരോഗ്യ ശീലം കൊണ്ടും പരിഷ്കരിക്കാവുന്ന ഘടകങ്ങള്‍ കണ്ടെത്തുകയും വിവിധ പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തുകയും ആവശ്യമെങ്കില്‍ കാര്‍ഡിയോവാസ്കുലര്‍ ഹോമിയോപ്പതി പ്രോട്ടോക്കോളുകള്‍ പ്രകാരം തിരഞ്ഞെടുക്കുന്ന കാര്‍ഡിയോ സെലക്റ്റീവ് ഹോമിയോപ്പതി മരുന്നുകളുടെ സഹായത്തോടെ ഹൃദ്രോഗങ്ങളെ സമീപിക്കുന്ന രീതിയാണ് കാര്‍ഡിയോവാസ്കുലര്‍ ഹോമിയോപ്പതി മുന്നോട്ടുവയ്ക്കുന്നത്. ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്ന പ്രമേഹം, അമിത രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, അമിതവണ്ണം എന്നീ രോഗാവസ്ഥകളെ നിയന്ത്രണ വിധേയമാക്കാന്‍ കാര്‍ഡിയോവാസ്കുലാര്‍ ഹോമിയോപ്പതി പ്രോട്ടോക്കോളുകള്‍ പ്രകാരമുള്ള ചികിത്സകൊണ്ട് സാധിക്കും.
(കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുളള ബെംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യുനാനി മെഡിസിന് 2024 ജൂലൈ 6നു സംഘടിപ്പിച്ച ദേശീയ കാര്‍ഡിയോളജി കോണ്‍ഫറന്‍സില്‍ ഹൃദ്രോഗചികിത്സയില്‍ ഹോമിയോപ്പതിയുടെ സാധ്യതകളെക്കുറിച്ച് ഭാരതത്തെ പ്രതിനിധീകരിച്ച് സംസാരിച്ച വ്യക്തിയാണ് ഡോ. അജയ്.എ.കെ. മലപ്പുറം ഡോ.അജയ് രാഘവന്’സ് ക്ലിനിക്ക് കാര്‍ഡിയോളജി സ്പെഷ്യല്‍ ഒ.പി.
വിഭാഗം ഡയറക്ടറുമാണ് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: