ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭാ പുനഃസംഘടന ഞായറാഴ്ച. ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി.
വൈകിട്ട് 3.30ന് ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്. നിലവില്‍ കായിക യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍. ആസൂത്രണവകുപ്പ് കൂടി നല്‍കിയിട്ടുണ്ട്.
കള്ളപ്പണ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ബാലാജി സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകും. ഡോ ഗോവി, ആര്‍ രാജേന്ദ്രന്‍, എസ് എം നാസര്‍ എന്നിവരും മന്ത്രിസഭയിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക