തിരുവനന്തപുരം: സാധാരണ ജനത്തെ സംരക്ഷിക്കേണ്ട പൊലീസ് അക്രമത്തിന് കൂട്ടുനില്‍ക്കുന്ന സാഹചര്യമാണ് കേരളത്തിലെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്. പിണറായി വിജയന് ഭരിക്കുമ്പോള്‍ പൊലീസ് സിപിഎമ്മിന്റെ അടിമകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ബിഎംഎസ് സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രസംഗിക്കുകയായിരുന്നു വി.മുരളീധരന്.ബിജെപി പ്രവര്‍ത്തകരോടും നേതാക്കളോടും അപമര്യാദയായി പെറുമാറുന്നത് പൊലീസ് പതിവാക്കിയിരിക്കുകയാണ്.
ജനങ്ങളുടെ ആവശ്യങ്ങളുമായി ചെല്ലുന്ന ജനപ്രതിനിധികളെപ്പോലും പൊലീസ് അവഹേളിക്കുന്നു. സിപിഎം നേതാക്കളുടെ താത്പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ജനം പോലീസ് സ്റ്റേഷനിലെത്തി ഉത്തരവാദിത്തം ഓര്‍മിപ്പിക്കുമെന്നും വി മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: