തൃശൂര്‍: മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഭീഷണി മൂലം യുവാവ് ജീവനൊടുക്കിയെന്ന് പരാതി.വിയ്യൂര്‍ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്.
രതീഷിന് മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ഏറെ നാളായി ഭീഷണിയുണ്ടായിരുന്നു. വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
സമ്മര്‍ദ്ദം സഹിക്കാതെയാണ് രതീഷ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: