ആലപ്പുഴ: 70 ാമത് നെഹ്റു ട്രോഫി വളളം കളിയില്‍ കാരിച്ചാല്‍ ചുണ്ടന് ജലരാജാവ്.പളളാത്തുരുത്തി ബോട്ട് ക്ലബ്് തുഴഞ്ഞ കാരിച്ചാല്‍ 4.29.785 മിനിട്ടിലാണ് ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്.
വീയപുരം ചുണ്ടനെ കാരിച്ചാല്‍ മറികടന്നത് ഫോട്ടോ ഫിനിഷിലാണ്.പളളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടര്‍ച്ചയായ അഞ്ചാം കിരീടമാണിത്.
പുന്നമടയില്‍ കാരിച്ചാലിന്റെ പതിനാറാം നെഹ്റു ട്രോഫി കിരീടമാണിത്.
ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹീറ്റ്സ് മത്സരത്തില്‍ നടന്നത്. ഹീറ്റ്സില്‍ 4.14.35 മിനിറ്റ് സമയംകുറിച്ചാണ് കാരിച്ചാല്‍ ഫൈനലിലെത്തിയത്.ജലമഹോത്സവത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കാരിച്ചാല്‍ ചൂണ്ടന് ഒന്നാമതെത്തിയത്.19 ചുണ്ടന് വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ നിരണം ചുണ്ടന്, വീയപുരം ചൂണ്ടന്, നടുഭാഗം ചുണ്ടന്, കാരിച്ചാല്‍ ചുണ്ടന് എന്നിയാണ് ഫൈനലില്‍ മത്സരിച്ചത്. ഏറെ വീറോടെയും വാശിയോടെയും എല്ലാ വളളങ്ങളും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരുന്നു ഫിനിഷിംഗ് പോയിന്റിലെത്തിയത്.
വി.ബി.സി.കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന് രണ്ടാമതെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടനും മൂന്നാമതായും നാലാമതായും ഫിനിഷ് ചെയ്തു.
കഴിഞ്ഞ തവണ വീയപുരം ചുണ്ടന് തുഴഞ്ഞാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ചാമ്പ്യന്മാരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: